ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശേഷമാണ് നടി പ്രീത പ്രദീപ് ബിഗ് സ്‌ക്രീനിലും തന്റെ മികവ് തെളിയിച്ചത്. അതുകൊണ്ടുതന്നെ ചെറിയ വേഷങ്ങളില്‍ സ്‌ക്രീനിലെത്തിയാലും പ്രീതയെ പെട്ടെന്ന് പ്രേക്ഷകര്‍ തിരിച്ചറിയും. പ്രീത ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്.
അഭിനേത്രി, ടെലിവിഷന്‍ അവതാരിക എന്നതിന് പുറമേ, മികച്ച നര്‍ത്തകി കൂടിയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിലെ മൂന്നുമണി എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് പ്രീത കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രീത സിനിമാരംഗത്തേക്ക് കടക്കുന്നത്. 5 ലധികം ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. സുരേഷ് ഗോപി നായകനായി എത്തിയ പാപ്പന്‍ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. പ്രീത അഭിനയിച്ച കുരുക്ക് എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെ പ്രീതയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സീരയില്‍ നടിക്ക് ട്രെയിന്‍ യാത്രക്കിടയില്‍ സംഭവിച്ചതെന്താണെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന ക്യാപ്ഷനോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.
ട്രെയിന്‍ യാത്രക്കിടെ താന്‍ ഏറ്റവും ആഗ്രഹിച്ച പിസയും കേക്കും കഴിക്കുന്നതായിരുന്നു ശരിക്കും പ്രീത പങ്കുവെച്ച വീഡിയോയ്ക്കുള്ളിലുള്ളത്. കേക്ക് കഴിക്കാന്‍ സ്പൂണ്‍ ഇല്ലായിരുന്നു, അതുകൊണ്ട് സ്വന്തമായി പേപ്പര്‍ മടക്കി ഒരു സ്പൂണാക്കി വളരെ കഷ്ടപ്പെട്ടായിരുന്നു താരം കേക്ക് കഴിച്ചത്.