പ്രണയത്തിലായത് ആകെ ഒരു തവണ, റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്കറിയില്ല, പാര്‍ടണര്‍ ഒത്തിരി ബുദ്ധിമുട്ടി, വിവാഹജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഷൈന്‍

391

അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാ്ണ് ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.

Advertisements

അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.

Also Read: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്റെ മകള്‍, വിവാഹശേഷം ബാംഗ്ലൂരില്‍, നടി മാത്രമല്ല കവിത നായര്‍, താരത്തിന്റെ ജീവിതം ഇങ്ങനെ

ഇന്ന് കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാണ് താരം. ഷൈനിന്റെ അഭിമുഖങ്ങളെല്ലാം ഇന്ന് വൈറലാണ്. ഡിപ്ലോമാറ്റിക്ക് അല്ലാതെ സംസാരിക്കുന്ന താരത്തെ ഒത്തിരി ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. അതുപോലെ തന്റെ അഭിപ്രായങ്ങളെല്ലാം തുറന്നുപറയാന്‍ താരത്തിന് ഒരുമടിയും പേടിയുമില്ല.

ഇപ്പോഴിതാ കുറുക്കന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഷൈന്‍ നല്‍കിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഷൈനിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

Also Read: ജയബച്ചനെ ഇരട്ടതാപ്പുക്കാരിയെന്ന് വിളിച്ച് അമർ സിംഗ്; ചാരിറ്റി വീട്ടിൽ നിന്ന് തുടങ്ങണമെന്ന് ഉപദേശവും; മിത്രം ശത്രുവായപ്പോൾ സംഭവിച്ചത് ഇങ്ങനെ

താന്‍ ഒരു പ്രാവശ്യമാണ് ജീവിതത്തില്‍ പ്രണയത്തിലായത്. കല്യാണ ശേഷം ഭയങ്കര കോപ്ലിക്കേറ്റഡ് ആയിരുന്നുവെന്നും തനിക്ക് റിലേഷനായി മുന്നോട്ട് കൊണ്ടുപോകാന്‍ അറിയില്ലായിരുന്നുവെന്നും തന്റെ പാര്‍ടണറും ഒത്തിരി ബുദ്ധിമുട്ടിയെന്നും എല്ലാവരും ബുദ്ധിമുട്ടിലായി എ്ന്നും ഷൈന്‍ പറയുന്നു. തന്റെ കുഞ്ഞ് ഇപ്പോള്‍ മുന്‍ഭാര്യയ്‌ക്കൊപ്പമാണ് കഴിയുന്നതെന്നും താരം പറയുന്നു.

Advertisement