തമിഴകത്തെ സൂപ്പര്‍ താരം രജനികാന്തിന്റെ ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ്‌ലര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഒരോ വിവരങ്ങള്‍ക്കായും കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയപ്പോള്‍ ആഘോഷമാക്കിയിരുന്നു ആരാധകര്‍. കാവാല എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് പത്തിനാണ് തിയ്യേറ്ററുകളിലെത്തുന്നത്. സിനിമയില്‍ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.
മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. പരിപാടിയില്‍ വെച്ച് മോഹന്‍ലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മഹാനടന്‍ തന്നെയാണ് മോഹന്‍ലാല്‍. അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും എന്തൊരു മനുഷ്യനാണ് അദ്ദേഹം എന്നുമായിരുന്നു രജനികാന്ത് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്.