നെയ്മറിന്റെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു; വെളിപ്പെടുത്തലുമായി തിയാഗോ സില്‍വ

14

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചതായി പ്രതിരോധതാരം തിയാഗോ സില്‍വ. കോസ്റ്റാറിക്കയ്‌ക്കെതിരെ നടന്ന ബ്രസീലിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സില്‍വ ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഫുട്‌ബോള്‍ ലോകത്ത് സംഭവം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് തിയാഗോ സില്‍വ.

‘നെയ്മറും താനും തമ്മില്‍ എന്തോ വലിയ വഴക്കിലാണെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്, എന്നാല്‍ അങ്ങനെയൊരു സംഭവമില്ല. മറ്റുള്ളവര്‍ നിരവധി കാര്യങ്ങള്‍ എന്നെയും നെയ്മറേയും ബന്ധപ്പെടുത്തി പടച്ച് വിടുന്നുണ്ട്, പക്ഷേ അതിലൊന്നും യാതൊരു സത്യവുമില്ല. കാരണം ഞങ്ങള്‍ തമ്മില്‍ ഒരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ല. നെയ്മറിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചതായി അന്ന് താന്‍ തമാശയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞതാണ്, എന്നാല്‍ അവര്‍ സംഭവം വഷളാക്കി’. സില്‍വ പറഞ്ഞു.

Advertisements

കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തിന്റെ അവസാനം വരെ ഗോള്‍ നേടാന്‍ ബ്രസീലിന് സാധിച്ചില്ല. ഇതിനിടെ നെയ്മറെ എതിര്‍ താരം ഫൗള്‍ ചെയ്തു. നെയ്മര്‍ പെനാല്‍ട്ടിക്ക് വേണ്ടി അപ്പീല്‍ ചെയ്യുമ്പോള്‍ സില്‍വ കളിക്കാന്‍ ഒരുങ്ങി. എന്നാല്‍, ഇത് നെയ്മറിന് ദേഷ്യം പിടിപ്പിക്കുകയും താരം അത് പുറത്ത് കാണിക്കുകയും ചെയ്തത് വിഷമിപ്പിച്ചുവെന്ന് സില്‍വ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത് സില്‍വ പറയുന്നു.

Advertisement