ചില വേഷങ്ങള്‍ മമ്മൂട്ടി ചെയ്താലേ മികച്ചതാവൂ, കൊട്ടിഘോഷിക്കപ്പെട്ട മോഹന്‍ലാലിന് പറ്റില്ല, ആ റോളുകളില്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല, തുറന്നടിച്ച് ഭദ്രന്‍

6651

മലയാള സിനിമാ ലോകത്തിന് മെഗാതാരമാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധാകരാണ് താരത്തിനുള്ളത്. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കും യുവത്വവും പുറമെയും ഉള്ളിലും സൂക്ഷിക്കുന്നയാളാണ് അദ്ദേഹം.

Advertisements

ഏറ്റവും ഒടുവിലായി മറ്റൊരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കൈപ്പിടിയിലാക്കിയാണ് മമ്മൂട്ടിയുടെസിനിമാ ലോകത്തെ ജൈത്രയാത്ര. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും താരം സാന്നിധ്യമാവുകയാണ്.

Also Read: എന്റെ മരണം വരെ ആ സങ്കടം കൂടെയുണ്ടാവും, സുധി മരിച്ച സങ്കടം മാറിയോ എന്ന് ചോദിക്കുന്നവര്‍ക്ക് നെഞ്ചുപൊട്ടി മറുപടി നല്‍കി ഭാര്യ രേണു

താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനും പിതാവിന്റെ വഴിയെ സിനിമാ ലോകത്ത് തിളങ്ങുകയാണ്. അതേസമയം, മമ്മൂട്ടി ഏത് തിരക്കിനിടയിലാണെങ്കിലും നല്ലൊരു കുടുംബ നാഥനെന്ന നിലയിലും തന്റെ കടമകള്‍ നിറവേറ്റാന്‍ പിന്നിലല്ല.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ചില റോളുകള്‍ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി അഭിനയിച്ചാല്‍ മാത്രമേ മികച്ചതാകൂ എന്നും അദ്ദേഹത്തിന്റെ വടക്കന്‍ വീരഗാഥ പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും ഭദ്രന്‍ പറയുന്നു.

Also Read: അവളില്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു, വിവാഹം കഴിക്കാന്‍ ഡിമാന്റ് ചെയ്യുകയായിരുന്നു, മഞ്ജിമ ജീവിതത്തിലേക്ക് വന്ന കഥ തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്

വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്ന് എവിടെയൊക്കെയോ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ ചന്തുവായി മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും മമ്മൂട്ടിക്ക് നല്‍കുന്ന ഒരു കോംപ്ലിമെന്റൊന്നുമല്ല ഇതെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് മാത്രമേ സാധിക്കൂ. കുറച്ച് കാലം മുമ്പ് മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും അപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് മമ്മൂട്ടി ഈസ് ദി സെയിം ഓള്‍ഡ് മമ്മൂട്ടി , നോ ചെയ്ഞ്ച് എന്നാണെന്നും അപ്പോള്‍ താന്‍ പറഞ്ഞത് വൈ ഷുഡ് ഐ ചെയ്ഞ്ച് എന്നായിരുന്നുവെന്നും ചിരിച്ചുകൊണ്ട് ഭദ്രന്‍ പറയുന്നു.

Advertisement