കൊച്ചി: അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ലാല്‍. നടിമാരുടെ രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നാണ് ലാലിന്റെ പ്രതികരണം. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങള്‍ തിടുക്കത്തിലായിപോയെന്നും ലാല്‍ പറഞ്ഞു. അതേ സമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് നടന് ജയസൂര്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭാവന, ഗീതുമോഹന്‍ദാസ്, രമ്യനമ്പീശന്, റിമ കല്ലിങ്കല്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയിരുന്നു.
Advertisements
Advertisement