ശുദ്ധ നന്ദികേടായിട്ടാണ് ഞാൻ കാണുന്നത്; അഭിരാമിയുടെ വാക്കുകളിൽ നന്ദിയില്ലായ്മ ഉണ്ട്; വിമർശിച്ച് സംവിധായകൻ രാജസേനൻ

183

മലയാള സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി.

സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഈയടുത്ത് താരം തന്റെ ആദ്യത്തെ ഹിറ്റ് ചിത്രമായ ഞങ്ങൾ സന്തുഷ്ട്ടരാണ് എന്ന സിനിമയെ കുറിച്ച് സംസരിച്ചിരുന്നു. അതിലെ കഥാപാത്രം സ്ത്രീവിരുദ്ധമാണെന്നും ഇന്നത്തെ അഭിരാമി ആണെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു എന്നും താരം പറഞ്ഞിരുന്നു.

Advertisements

‘ഒരുപക്ഷെ ഇപ്പോഴയായിരുന്നു എങ്കിൽ ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നു. കാരണം ആ സിനിമയിൽ സ്ത്രീവിരുദ്ധതയാണ് എടുത്ത് കാട്ടുന്നത്. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കിൽ അവളെ നായകൻ തല്ലണം. അതുമല്ല അവൾ ഇനി ജീൻസിട്ട സത്രീ ആണെങ്കിൽ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം.’

ALSO READ- കേട്ട വാർത്തകൾ ഭ യപ്പെടുത്തി; കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; ജീവിക്കാൻ പറ്റാത്ത അവസ്ഥയായി; കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയച്ച് നല്ലവരായി വളർത്തൂ: നടി ഐശ്വര്യ ഭാസ്‌കർ

‘ ഒരു പൊതുവേദിയിൽ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങൾ എടുക്കുകയും ചെയ്യരുത്’- എന്നാണ് അഭിരാമി തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.

ഇതിന് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ രാജസേനൻ. അഭിരാമിയുടെ ആ വാക്കുകളിൽ സത്യം പറഞ്ഞാൽ ഒരു നന്ദിയില്ലായ്മ ഉണ്ട് എന്നാണ് രാജസേനൻ പ്രതികരിച്ചത്.

ALSO READ-വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്ത് വീട്ടിലേക്ക് വരരുത്; മമ്മൂട്ടി നൽകുന്ന ഉപദേശത്തെ കുറിച്ച് ദുൽഖർ സൽമാൻ

‘കാരണം ഏതോ ഒരു സിനിമയിൽ ഒരു കുഞ്ഞ് വേഷം ചെയ്ത ഒരു ആർട്ടിസ്റ്റിന്റെ പേപ്പറിൽ വന്ന ഫോട്ടോ കണ്ടിട്ട് അന്വേഷിച്ച് ചെന്ന ആളാണ് ഞാൻ. അന്ന് ആ കഥ കേട്ടിട്ട് അഭിരാമി ചോദിച്ചത് എന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്നാണ്. ചെയ്യിപ്പിക്കുന്നത് ഞാൻ അല്ലേ എന്നാണ് അന്ന് അതിന് ഞാൻ ഉത്തരം കൊടുത്തത്. ആ കുട്ടിയെ ഏറ്റവും സുന്ദരിയാക്കിയാണ് ആ സിനിമയിൽ അവതരിപ്പിച്ചത്.’- എന്നാണ് രാജസേനൻ പറയുന്നത്.

‘അന്ന് ആ സിനിമയുടെ സമയത്ത് ആ കുട്ടിയുടെ മുഖത്തെ താടി എല്ലിന് ഒരു നീട്ടകൂടുതൽ ഉണ്ടായിരുന്നു, അത് സ്‌ക്രീനിൽ വരാത്ത രീതിയിലുള്ള ലെൻസാണ് ഞാൻ ആ ആ കുട്ടിയുടെ ഷൂട്ടുകൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചത്, അതുകൊണ്ട് സിനിമയിൽ അവരെ അത്രയും ഭംഗിയോടെ കാണിച്ചത് ഇപ്പോൾ അവർ പറയുന്നു ഇപ്പോഴത്തെ അഭിരാമി ആണെങ്കിൽ ഞാനത് ചെയ്യില്ലായിരുന്നുവെന്ന്. ഇതിനെ ശുദ്ധ നന്ദികേടായിട്ടാണ് ഞാൻ കാണുന്നത് ‘- എന്നും രാജസേനൻ വിശദീകരിച്ചു.

Advertisement