കേട്ട വാർത്തകൾ ഭ യപ്പെടുത്തി; കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; ജീവിക്കാൻ പറ്റാത്ത അവസ്ഥയായി; കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയച്ച് നല്ലവരായി വളർത്തൂ: നടി ഐശ്വര്യ ഭാസ്‌കർ

363

കേരളത്തിലെ നിലവിലെ അവസ്ഥ സ്ത്രീകൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണെന്ന് വിമർശിച്ച് നടി ഐശ്വര്യ ഭാസ്‌കർ. താൻ മുൻപ് ഓടിക്കളിച്ച് നടന്നിരുന്ന സ്ഥലമാണ് കേരളം. സുരക്ഷിതമായി എവിടെ വേണമെങ്കിലും പോകാമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി കേരളത്തില#് ആരും സുരക്ഷിതരല്ലെന്നാണ് താരം പങ്കിട്ട വീഡിയോയിൽ പറയുന്നത്.

യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു കത്തിക്കുന്നതും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതും നിത്യ സംഭവമാവുകയാണ് കേരളത്തിലെന്നും ഇതിന് എതിരെ മാതാപിതാക്കളാണ് നടപടി എടുക്കേണ്ടതെന്നും ഐശ്വര്യ പറയുന്നു. കുട്ടികളെ ചെറുപ്പം തൊട്ടേ നല്ലത് പഠിപ്പിക്കണം. എന്നിട്ട് വേണം സ്‌കൂളിൽ അയക്കാനെന്ന് മാതാപിതാക്കൾ തീരുമാനിക്കണം.

Advertisements

തമിഴ്‌നാട്ടിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും നിങ്ങളുടെ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയക്കൂവെന്നും അവിടെ നന്നായി സുരക്ഷിതരായി പഠിപ്പിക്കാനാകും എന്നും ഐശ്വര്യ ഭാസ്‌കർ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം.

ALSO READ- വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്ത് വീട്ടിലേക്ക് വരരുത്; മമ്മൂട്ടി നൽകുന്ന ഉപദേശത്തെ കുറിച്ച് ദുൽഖർ സൽമാൻ

താൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകൾക്ക് ശേഷം കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോൾ കേട്ട വാർത്തകൾ ശരിക്കും ഭയപ്പെടുത്തിയെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു ദിവസം അവധി കിട്ടിയപ്പോൾ തിരുവനന്തപുരത്ത് അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഓട്ടോയ്ക്കു പോകാൻ തീരുമാനിച്ചു. രാവിലെ അഞ്ചു മണിക്ക് പോവുകയാണെങ്കിൽ അമ്പലങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയും. അന്ന് ഹോട്ടലിൽ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഇക്കാര്യം പറഞ്ഞു.

എന്നാൽ അവൻ തിരിച്ചുപറഞ്ഞത് മാഡം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല എന്നാണ്. താൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെയെന്ന് അവനോട് ആശ്ചര്യത്തോടെ പറഞ്ഞപ്പോഴാണ് ഇവിടെ നടന്ന കാര്യങ്ങളൊക്കം അവൻ പറഞ്ഞത്.’മാഡം കേരളത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല”. എന്നുപറഞ്ഞ അവൻ തന്നോട് ഭയപ്പെടുത്തുന്ന ചില കഥകൾ പറയുകയായിരുന്നു.

ALSO READ- കരിക്ക് ടീമിൽ നിന്ന് മറ്റൊരു വിവാഹം; സാമർഥ്യശാസ്ത്രത്തിന് നന്ദി പറഞ്ഞ് പ്രണയം വെളിപ്പെടുത്തി നടി സ്‌നേഹ ബാബു

സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പോലീസുകാരനായ ഭർത്താവ് മൂലം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്തിനു കാരണമായത്, സ്ത്രീധന പ്രശ്നങ്ങൾ മൂലം പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ. കുറച്ചൊക്കെ താനും ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ അങ്ങേയറ്റം ഭയാനകമാണ്. അതുകൊണ്ട് കേരളത്തിൽ തനിക്ക് വിശ്വാസമുള്ള സ്വന്തം ഡ്രൈവർക്കൊപ്പം അല്ലെങ്കിൽ സ്വന്തമായി കാറോ വാഹനമോ രണ്ട് അംഗരക്ഷകരോ ഇല്ലെങ്കിൽ കുട്ടിക്കാലം മുതൽ ഞതാൻ സന്ദർശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും പോകാൻ കഴിയില്ലെന്ന് അവൻ തന്നോട് പറയുകയായിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

അതേസമയം തനിക്ക് തമിഴ്നാട്ടിൽ സ്വന്തമായി ഒരു കാർ ഇല്ല. പണ്ടൊരിക്കൽ താൻ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കുള്ള റോഡിൽ വച്ച് ഒരു ആൺകുട്ടി വന്ന് കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളെ എവിടെ എന്നാണ് ചോദിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ തനിച്ച് യാത്ര ചെയ്യാൻ പറ്റാത്തത് ഭയാനകമാണ്. ഏത് തരത്തിലുള്ള സുരക്ഷയെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്, എല്ലാ സ്ത്രീ സംഘടനകളും എവിടെയാണെന്നും താരം ചോദ്യം ചെയ്തു.

എന്തുകൊണ്ടാണ് സർക്കാർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതെന്ന് അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അങ്ങനെയൊരു സർക്കാരാണ് ഇപ്പോൾ ഇവിടെ ഭരിക്കുന്നതെന്നാണ്. ആളുകൾ വോട്ടു ചെയ്തു വിജയിപ്പിച്ച സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്. പെൺകുട്ടികൾ സ്‌കൂൾ കഴിഞ്ഞു തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ തന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് തനിക്ക് തന്നെ പേടിയായി. ഇത് കേട്ടിട്ട് താൻ തന്റെ മകളോട് പറഞ്ഞത്. ‘എന്റെ ചെറുപ്പകാലത്ത് ഞാൻ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇറങ്ങി നടക്കാൻ കഴിയാതായി എന്ന് പറയുന്നതെന്ന്’.

ഇതൊക്ക തന്റെ സ്വന്തം നാട്ടിലാണെങ്കിൽ വലിയ നടപടികൾ സ്വീകരിച്ചേനെ. കേരളത്തിൽ നിയമസംവിധാനങ്ങൾ ഇക്കാര്യങ്ങളൊന്നും വേണ്ട രീതിയിൽ ശ്രദ്ധിച്ച് നടപടി എടുക്കുന്നില്ലെന്നാണ് പറയാനുള്ളതെന്നും താരം വ്യക്തമാക്കി.

ഒരു നാട്ടിൽ നീതി നടപ്പാക്കുകയും നീതി നൽകുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെ എന്തുകാര്യം. സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്‌കൂൾ മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ. ചെറുപ്പക്കാരെ അക്രമികളാക്കി വളർത്തുന്ന സിസ്റ്റം വല്ലാതെ ഭയപ്പെടുത്തുന്നു. മാതാപിതാക്കൾ ഇതിനെതിരെ മുന്നോട്ട് വരണം. കുട്ടികളെ നല്ല നടപ്പ് പഠിപ്പിച്ചു വളർത്താത്ത സ്‌കൂളുകളിൽ കുട്ടികളെ വിടില്ല എന്ന് മാതാപിതാക്കൾ തീരുമാനമെടുക്കണം. കുട്ടികളെ തമിഴ്നാട്ടിലേക്ക് വിടൂ ഞങ്ങൾ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളർത്താം. ഞങ്ങൾ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ആളുകളാണ്. നിങ്ങളുടെ കുട്ടികളെ സുരക്ഷിതരായി വളർത്താൻ തമിഴ്‌നാടാണ് നല്ലതെന്നും ഐശ്വര്യ പറയുന്നു.

ഇതോടൊപ്പം ആരെയും മുറിവേൽപ്പിക്കാനോ മോശക്കാരാക്കാനോ അല്ല ഞാൻ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നല്ലേയെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

Advertisement