ക ലാ പാഹ്വാനം നടത്തിയതിനും മൃതദേഹത്തെ അനാദരിച്ചതിനും വിനായകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്ത് പോലീസ്

42

ഈ മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ദുഃഖം പങ്കിടുകയാണ്. കേരളത്തിലെ സമുന്നത നേതാവ് മാത്രമായിരുന്നില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടിയെന്ന തികഞ്ഞ കോൺഗ്രസുകാരൻ.

ഇതിനിടെ, ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രവർത്തിയും മലയാളികൾക്ക് ഏറെ നോവായി മാറിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു.പോലീസിൽ പരാതി നൽകി കോൺഗ്രസ് പ്രവർത്തകരടക്കം പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ പോലീസിൽ പരാതി നൽകിയതോടെ പോലീസ് നടപടിയും സ്വീകരിച്ചിരിക്കുകയാണ്.

Advertisements

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ പോലീസ് ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്തു. കലൂരിലെ വിനായകന്റെ താമസസ്ഥലത്തെത്തിയായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആശുപത്രിയിലായതിനാൽ എത്താനാകില്ലായിരുന്നു വിനായകന്റെ മറുപടി.

ALSO READ- ഞാനും അമൃതയും തമ്മിലുള്ള ഒരേയൊരു ബന്ധം മകൾ പാപ്പുവാണ്; മകളുടെ അച്ഛൻ ഞാനാണ്; ആ ബന്ധം ആർക്കും മാറ്റാനാകില്ല: ബാല

പോലീസെത്തി വിനായകന്റെ മൊബൈൽ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു. ക ലാ പാഹ്വാനത്തിനും മൃ ത ദേ ഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിർത്തിപ്പോകാനും പറയുകയായിരുന്നു വിനായകൻ. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ രോഷത്തോടെ വിനായകന് എതിരെ പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു.

ALSO READ-എംജി ശ്രീകുമാർ ഇന്നൊരു മുത്തച്ഛൻ കൂടിയാണ്! യുഎസിൽ സെറ്റിലാകുമോ കോടീശ്വരനായ ഗായകൻ? സംശയങ്ങളുമായി ആരാധകർ

പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടനെതിരെ കേസെടുത്തിരുന്നു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേ സ്. സംഭവം വലിയ വിവാദമായതോടെ വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്‌ലാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിനായകനെതിരെ കേസ് എടുക്കരുതെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. തന്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിലും ഇതു തന്നെ പറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ ആയാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.’-ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Advertisement