സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി 2022 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.
മികച്ച ചിത്രവും നന്‍പകല്‍ നേരത്ത് മയക്കം ആണ്. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തെരഞ്ഞെടുത്തു. രേഖ എന്ന സനിമക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശ്തി പത്രവുമാണ് സമ്മാനം.
Also Read: പെണ്ണുകാണല്‍ കുളമായി, വിഷ്ണു ഇങ്ങനെയൊരു പണി തരുമെന്ന് പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് നാദിറ
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.
അവാര്‍ഡ് കിട്ടിയിട്ടും അതില്‍ മമ്മൂട്ടി പ്രതികരിച്ചിരുന്നില്ല. ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെ ടി സിദ്ധിഖ് എംഎല്‍എ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പ്രിയപ്പെട്ടവരില്‍ ഒരാള്‍ വിടവാങ്ങിയിരിക്കുകയാണെന്നും ആഘോഷങ്ങളില്ലെന്നും സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ചാണ്ടി സാറിന്റെ ഓര്‍മ്മയില്‍ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക എന്നും സിദ്ധിഖ് കുറിച്ചു. ഉമ്മന്‍ചാണ്ടിയുമായി ഏറെ നാളായി നല്ല അടുപ്പത്തിലായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന്റെ വിലാപ യാത്ര നടക്കുമ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിനിടയിലും അദ്ദേഹത്തെ ഓരുനോക്കുകാണാന്‍ മമ്മൂക്ക എത്തിയിരുന്നു.