ഗൗതം വസുദേവ് മേനോന്റെ സംവിധാനത്തിൽ മാധവനെയും റീമാ സെന്നിനെയും നായികനായകനാക്കി 2001 ൽ പുറത്തിറങ്ങിയ സിനിമയാണ് മിന്നലെ. ഒരു റൊമാന്റിക് സിനിമയായിരുന്നു പ്രേക്ഷകർക്കായി ഗൗതം ഒരുക്കിയത്. വർഷം ഇത്ര കഴിഞ്ഞിട്ടും സിനിമയും, സിനിമയിലെ ഗാനങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ഇപ്പോഴിതാ സിനിമയിലെ എവർഗ്രീൻ ഗാനമായ വസീഗരയുടെ ഷൂട്ടിങ്ങ് അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ഗൗതം വസുദേവ് മേനോൻ.
അലൈപായുതെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തമിഴിൽ കത്തി നില്ക്കുകയായിരുന്നു മാധവ്. അതിനിടയിൽ താരം ചെയ്ത മറ്റൊരു സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ സമയത്താണ് മിന്നലൈ എന്ന എന്റെ ആദ്യ സിനിമയുടെ കഥ പറയാനായി ഞാൻ ചെല്ലുന്നത്. മണിരത്‌നം സാറാണ് മാധവന്റെ ഗുരുസ്ഥാനത്ത് നില്ക്കുന്നൊരാൾ. അതുക്കൊണ്ട് തന്നെ സിനിമയുടെ കഥ മണിരത്‌നത്തെ കേൾപ്പിക്കണമെന്നായി മാധവ്. മനസ്സില്ലാമനസ്സോടെ ഞാൻ അത് സമ്മതിച്ചുയ. പക്ഷേ കഥ കേട്ടപ്പോൾ മണിരത്‌നം സാറിന് അത്ര താത്പര്യം തോന്നിയിരുന്നില്ല.
മാധവ് ഈ സിനിമയിൽ നിന്ന് പിന്മാറും എന്നാണ് ഞാൻ കരുതിയത്, പക്ഷേ സിനിമയിൽ അഭിനയിച്ചു. അതേസമയം വസീഗര എന്ന ഗാനം ഷൂട്ട് ചെയ്തത് ഒന്നര ദിവസം കെണ്ടായിരുന്നു. എന്തോ കാരണത്താൽ മാധവനും, റീമയും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. രണ്ട് പേരെയും ഒരുമിച്ച് ഷൂട്ട് ചെയ്യാൻ പറ്റാതായി. എന്റെ കയ്യിൽ ഇനി ബാക്കി ഉള്ളത് ഹാഫ് ഡേ മാത്രമാണ്. ബൃദ്ധ മാസ്റ്റർ വന്ന് ഡാൻസർമാരെ ഉൾപ്പെടുത്തി.
സത്യത്തിൽ ഗാനത്ത് ഡാൻ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നില്ല. വേറെ വഴിയില്ലാത്ത സാഹചര്യത്തിൽ ചെയ്ത അഡ്ജസ്റ്റ്‌മെന്റാണത്. പക്ഷേ ക്യാമറക്ക് പിന്നിലെ വഴക്കുകളൊന്നും മാധവന്റെയും, റീമയുടെയും ഓൺസ്‌ക്രീൻ പ്രകടനത്തെ ബാധിച്ചില്ല. ഇരുവരും മുട്ടൻ വഴക്കിലായിരുന്നെങ്കിലും സിനിമയെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു. രണ്ട് പേരുടെയും കരിയറിൽ മിന്നലൈ ഒരു ബ്രേക്ക് തന്നെയായിരുന്നു.
നിലവിൽ സിനിമയിൽ നിന്ന് വിട്ട് നില്ക്കുകയാണ് റീമാ സെൻ. മാധവനാകട്ടെ വളരെ സെലക്ടീവായാണ് സിനിമകൾ ചെയ്യുന്നത്. മിന്നലൈ എന്ന സിനിമക്ക ശേഷം നിരവധി ഹിറ്റ് സിനിമകൾ ഗൗതം വാസുദേവൻ മേനോന്റേതായി വന്നു. മിക്കവയും സാമ്പത്തിക വിജയം നേടിയ സിനിമകളായിരുന്നു. സംവിധാനത്തിന് പുറമേ അഭിനയിത്തിലും അദ്ദേഹമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.