ആ അച്ഛന്റെ മകന് അങ്ങനെയെ പറയാനാകൂ! പിതാവിനെ അധിക്ഷേപിച്ച വിനായകന് എതിരെ കേസെടുക്കരുത്, ആരും മോശമായി പെരുമാറരുതെന്നും എന്ന് ചാണ്ടി ഉമ്മൻ

1396

മലയാളികൾക്ക് നെഞ്ചിൽ ഒരു ഭാരം സമ്മാനിച്ചാണ് പ്രിയപ്പെട്ട ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയത്. ഈ മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ദുഃഖം പങ്കിടുകയാണ്. കേരളത്തിലെ സമുന്നത നേതാവ് മാത്രമായിരുന്നില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടിയെന്ന തികഞ്ഞ കോൺഗ്രസുകാരൻ.

ഇതിനിടെ, ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രവർത്തിയും മലയാളികൾക്ക് ഏറെ നോവായി മാറിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു.പോലീസിൽ പരാതി നൽകി കോൺഗ്രസ് പ്രവർത്തകരടക്കം പ്രതിഷേധിച്ചു.

Advertisements

എന്നാൽ ഈ സംഭവത്തിൽ മാതൃകാപരമായ പ്രതികരണമാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻചാണ്ടിയും കാണുക എന്നും ചാണ്ടി ഉമ്മൻ പറയുകയായിരുന്നു.

ALSO READ-സാധിക ഗ്ലാമറസായി എന്നു പറയുന്നവർക്ക് ഞാൻ എന്തായിരുന്നു എന്ന് അറിയില്ല; അവരോടാണ് ഇത്; തന്റെ പഴയ ചിത്രങ്ങളുമായി താരം

ടിവി ചാനലുകളിൽ മൂന്ന് ദിവസമായി ഉമ്മൻചാണ്ടിയുടെ വിയോഗവും അദ്ദേഹത്തിന്റെ വിലാപയാത്രയുമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. മാധ്യമങ്ങളിൽ മറ്റൊന്നും ചർച്ചയായിരുന്നില്ല, ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ അവസാന നിമിഷങ്ങളോടൊപ്പം കേരളക്കരയാകെ നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിനായകൻ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിർത്തിപ്പോകാനും പറയുകയായിരുന്നു വിനായകൻ.

ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ രോഷത്തോടെ വിനായകന് എതിരെ പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു.

ALSO READ-മികച്ച നടി വിൻസി, മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം, സംവിധായകൻ മഹേഷ് നാരായണൻ, മറ്റ് അവാർഡുകൾ ഇങ്ങനെ

പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടനെതിരെ കേസെടുത്തിരുന്നു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേ സ്. സംഭവം വലിയ വിവാദമായതോടെ വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചത് ഇങ്ങനെ, ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കിൽ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ – എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

ആ അച്ഛന്റെ മകന് അങ്ങനെയെ പറയാനാകൂ, പക്ഷെ വിനായകന്റെ വാക്കുകൾ എന്നും ഒരു കളങ്കമായി നിലകൊള്ളും എന്നൊക്കെയാണ് ഇതിന് താഴെ ജനങ്ങൾ കമന്റായി രേഖപ്പെടുത്തുന്നത്.

Advertisement