പത്താംക്ലാസ്സുകാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു, കുട്ടി 5 മാസം ഗർഭിണി, 2 പേർ അറസ്റ്റിൽ

603

സഹോദരനും ബന്ധുവും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം ജില്ലയിലെ മങ്കടയിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണി ആക്കിയത്.

കേസിൽ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയിൽ. അഞ്ച് മാസം ഗർഭിണിയായ പത്താം ക്ലാസുകാരി ആയ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാർഥിനി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

Advertisements

Also Read
നായകന്റെ മുഖം നക്കി തുടയ്ക്കാനും ചുംബിക്കാനും സംവിധായകൻ പറഞ്ഞു, ആദ്യം അത് ഞാൻ മടിച്ചെങ്കിലും അയാൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി നടി ഗീത

തുടർന്ന് കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പതിനാലുകാരി നിലവിൽ അഞ്ചുമാസം ഗർഭിണി ആണെന്നാണ് വിവരം. സ്വന്തം വീട്ടിലും സമീപത്തും വെച്ചുമാണ് കുട്ടി പീഡനത്തിന് ഇരയായതെന്നും പറയുന്നു. സംഭവത്തിൽ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈൽഡ് ലൈൻ മുഖേനെയാണ് വിവരം ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി ഉൾപ്പടെ രേഖപ്പെടുത്തിയാതയും പൊലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത് എന്നും മങ്കട പോലീസ് അറിയിച്ചു.

Also Read
സ്വാതി റെഡ്ഡിയും ഭർത്താവും വേർപിരിയലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ, ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം നീക്കി നടി

ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ

Advertisement