അധികം ആർക്കും അറിയില്ല; ഞാൻ വിവാഹം കഴിച്ചിരുന്നു; അധികകാലം ആ ബന്ധം നീണ്ടുപോയില്ല; സ്വകാര്യ ജീവിതത്തെ കുറിച്ച് സാധിക വേണുഗോപാൽ

256

മലയാളം സിനിമാ ആരാധകരുടേയും മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളിൽ ഒരാളാണ് നടി സാധിക വേണുഗോപാൽ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന സാധിക യ്ക്ക് ആരാധകരും ഏറെയാണ്. ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്.

പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനി സ്‌ക്രീനിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

sadhika-venu

വളരെ ഗൗരവമായ വിഷയങ്ങൾ മുതൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരോട് പറയുന്ന താരത്തിന് കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഉണ്ടാകാറുണ്ട്. നടി എന്നത് കൂടാതെ മോഡലും അവതാരകയും ഒക്കെയായി തിളങ്ങി നിൽക്കുക ആണ് നടി.

ALSO READ- ഹമ്മേ! കല്യാണത്തിന്റെ ക്ഷീണത്തിൽ മാത്തുക്കുട്ടി; ഭാര്യയോടൊപ്പമുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം വൈറൽ

സോഷ്യൽ മീഡിയയിലെ മോശം രീതികൾക്ക് എതിരെ പ്രതികരിച്ച് പലപ്പോഴും എത്താറുള്ള താരത്തിന് എതിരെ വലിയ ആ ക്ര മ ണങ്ങൾ ഇണ്ടായപ്പോഴും കൂളായി സാധിക അതിനെ മറികടക്കാറുണ്ട്. കുക്കറി ഷോകളിലും സജീവമായ താരം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ച്.

sadhika-venugopal

ഇപ്പോഴിതാ താരം തന്റെ വിവാഹത്തേയും വിവാഹ മോചനത്തേയും കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വെറൈറ്റി മീഡിയയ്്ക്ക് നൽകിയ അഭിമുഖത്തിൽ താരം സംസാരിക്കുന്നതിങ്ങനെ:

ALSO READ- വളരെ മോശം ഭാഷയിലാണ് അത് പറഞ്ഞത്; ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നതെന്ന മര്യാദയെങ്കിലും കാണിക്കണം; പൊന്നുവിനെ കുറിച്ച് മോശം പറയുന്നവരോട് ഷെബിൻ

താൻ 2015ലാണ് വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനവും നേടി. തന്റെ വിവാഹം കഴിഞ്ഞതിനെ കുറിച്ചും വിവാഹ മോചനം നേടിയതിനെ പറ്റിയും അധികമാർക്കും അറിയില്ല. താൻ വിവാഹിതയായിരുന്നു. എന്നാൽ അധിക കാലം ആ ബന്ധം നീണ്ടു പോയില്ല. ഇക്കാര്യംമിക്കവർക്കും അറിയില്ലായിരുന്നുവെന്നും സാധിക പറയുന്നു.

Advertisement