ആദ്യമായി കിട്ടിയ ശമ്പളം വിനിയോഗിച്ചത് ഇങ്ങനെ, മഹേഷ് ബാബുവിന്റെ മകള്‍ സിതാരയ്ക്ക് കൈയ്യടിച്ച് ആരാധകര്‍

109

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും വമ്പന്‍ ഹിറ്റായിരുന്നു.

Advertisements

ഗുണ്ടൂര്‍ കാരമാണ് മഹേഷ് ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ത്രിവിക്രം ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് നവി നൂലിയാണ്.

Also Read: സുനിയണ്ണെനെവിടെ എന്നാണ് ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങപ്പോള്‍ കേള്‍ക്കുന്ന ചോദ്യമെന്ന് അശ്വതി, എന്നോട് ചോദിക്കുന്നത് ചന്ദ്രികയെക്കുറിച്ചാണെന്ന് അനീഷും, രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മധിയാണ്. അതേസമയം എസ്എസ് രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലും നായകനായി എത്തുന്നത് മഹേഷ് ബാബുവാണ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുങ്ങുക.

ഇപ്പോഴിതാ മഹേഷ് ബാബുവിന്റെയും നമ്രതയുടെയും മകള്‍ സിതാരയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സിനിമയില് അഭിനയിച്ചിട്ടില്ലെങ്കിലും ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് സിതാര.

Also Read: നമ്മൾ ചെയ്യുന്ന ജോലി നമ്മളുടെ ഇഷ്ടത്തിൽ നിന്നുമുണ്ടാകുന്നതാണ്; അത് കൊണ്ട് തന്നെ ആ സിനിമയെ കുറിച്ച് മറ്റുള്ളവർ പറയുന്നത് ഞാൻ കേട്ടില്ല; സിന്ദഗ ന മിലേഗി ദൊബാരയെ കുറിച്ച് ഹൃത്വിക് റോഷൻ

ഒരു ജ്വല്ലറി പരസ്യത്തിലൂടെയാണ് സിതാര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ പരസ്യത്തില്‍ അഭിനയിച്ചതിന് സിതാരക്ക് കിട്ടിയ പ്രതിഫലം താരപുത്രി വിനിയോഗിച്ചത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. സിതാരയുടെ നല്ല മനസ്സിനെ വാഴ്ത്തുകാണ് ഇന്ന് സോഷ്യല്‍മീഡിയ.

Advertisement