പൃഥ്വിരാജ് നിർമ്മിക്കുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങൾ അണിയറയിൽ! പൃഥ്വിരാജ്- മോഹൻലാൽ കോംബോയിലെ എംപുരാന് വേണ്ടി കാത്തിരിക്കുന്ന ആരാധകർ ത്രില്ലിൽ

340

മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന സർവ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാൻ എത്തുന്നത്.

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവുമായി എമ്പുരാൻ ടീം എത്തിയത്. മോഹൻലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും ചേർന്ന് എമ്പുരാന് തുടക്കം കുറിച്ചത്. ഇവർ നാല് പേരും ചേർന്നാണ് എമ്പുരാന്റെ വലിയ പ്രഖ്യാപനം നടത്തിയിരുന്നു.

Advertisements

സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചതുമാണ്. എമ്പുരാൻ ലൂസിഫറിന് മുകളിൽ നിൽക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു. മുരളിയുടെ കഥ അത്തരത്തിൽ ഒന്ന് തന്നെയാണെന്നും പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോൾ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ALSO READ- ആ മറുപടി കേട്ട് കണ്ണുനിറഞ്ഞു പോയി; സിനിമാ പ്രമോഷന് വരാതെ നിർമ്മാതാവിനെ കരയിപ്പിക്കുന്നവരിൽ നിന്നും വ്യത്യസ്തരാണ് അജുവും ധ്യാനും; നിർമ്മാതാവിന്റെ കുറിപ്പ്

എന്നാൽ, വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജ് മൂന്ന് മാസത്തോളം വിശ്രമത്തിലായതിനാൽ എംപുരാന്റെ ചിത്രീകരണം വൈകുമെന്നാണ് സൂചനകൾ.

ഇക്കാര്യം ആരാദകരെ നിരാശരാക്കുന്നതിനിടെയാണ് പുതിയ ഉണർവ്വ് നൽകുന്ന വാർത്ത എത്തിയിരിക്കുന്നത്. മോഹൻലാലിനോടൊപ്പം പൃഥ്വിരാജ് ഒന്നിക്കുന്ന പുതിയ മൂന്ന് പ്രോജക്ടുകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും എത്തുകയാണെന്നറിഞ്ഞ് ആരാധകരും ഇതോടെ ത്രില്ലിലാണ്. ഒന്നല്ല മൂന്ന് ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ചെത്തുന്നത്. വ്യത്യസ്തമായ മൂന്ന് റോളുകളിലായിരിക്കും മൂന്ന് സിനിമകളിലും താരങ്ങൾ എത്തുക.

ALSO READ- ദുബായ് ചോക്ലേറ്റ് എന്റെ അരികിലുണ്ട്; 100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു കൂടിക്കാഴ്ച; കണ്ടുമുട്ടി റെനീഷയും സെറീനയും

ഈ മൂന്ന് മോഹൻലാൽ ചിത്രങ്ങളും പൃഥ്വിരാജ് പ്രോഡക്ഷൻ തന്നെയാണ് നിർമ്മിക്കുന്നത്. മൂന്ന് സിനിമയും മൂന്ന് പേരാണ് സംവിധാനം ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം ഡിജോ ജോസ് ആന്റണി, നിർമൽ സഹദേവ്, നിസാം ബഷീർ എന്നിവരുടെ സംവിധാനത്തിലാണ് ചിത്രങ്ങളെത്തുക. എല്ലാ ചിത്രങ്ങളിലും മോഹൻലാൽ തന്നെയായിരിക്കും പ്രധാന കഥാപാത്രം. ചിത്രങ്ങൾ നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസായിരിക്കും.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement