രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നില്ക്കുന്നത് പദ്മിനി സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. നടൻ കുഞ്ചാക്കോ ബോബൻ സിനിമയുടെ യാതൊരു പ്രമോഷൻ പരിപാടികൾക്കും പങ്കെടുത്തില്ലെന്നും, ഇത് സിനിമയെ ബാധിച്ചു എന്നുമാണ് നിർമ്മാതാവ് സുവിൻ കെ വർക്കി വ്യക്തമാക്കിയത്. മറ്റുള്ളവരുടെ സമയത്തിന് വിലകൊടുക്കാത്ത താരം സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കുകയാണെന്നും സുവിൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യക്കെതിരം ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുവിൻ. ദ ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് സുവിന്റെ തുറന്ന് പറച്ചിൽ. സിനിമയുടെ പ്രമോഷൻ പരിപാടികളിലെ പല കാര്യങ്ങൾക്കും പ്രിയയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും നിർമ്മാതാവ് ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യുന്ന രീതിയിലാണ് അവർ പെരുമാറിയത്. സുവിന്റെ വാക്കുകൾ ഇങ്ങനെ;
സിനിമയുടെ റോ ഫൂട്ടേജ് കണ്ടത് ഹെയ്‌ല്‌സ് എന്നു പറയുന്ന മാർക്കറ്റിങ്ങ് കൺസൾട്ടന്റ് ആണ്. അത് പദ്മിനി ടീം അപ്പോയിന്റ് ചെയ്ത് ആളല്ല. പ്രയയും, കുഞ്ചാക്കോയുമാണ് പുള്ളിയെ റെക്കമെന്റ് ചെയ്തത്. റോ ഫൂട്ടേജ് കണ്ടടതിന് ശേഷം വളരെ വ്യക്തമായ മാർക്കറ്റിങ്ങ് പ്ലാനോടെ വരുമെന്ന് പറഞ്ഞ ആൾ പിന്നീട് ഇതുവരെ ഒരു റെസ്‌പോൺസും ചെയ്തിട്ടില്ല. ഒരു പ്ലാനോ, മാർക്കറ്റിങ്ങോ നടത്തിയിട്ടില്ല. ഏകദേശം 40 ഓളം ആളുകൾ ആ ലിങ്ക് കണ്ടിട്ടുണ്ട്.
പ്രമോഷൻ ആക്ടിവിറ്റീസിന് നിങ്ങൾ എന്തിന് അത് ചെയ്തു, എന്തിനാ അങ്ങനെ ചെയ്യുന്നത് , വിദ്യാദരൻ മാഷിനെ എന്തിന് വീഡിയോയിൽ കാണിച്ചു തുടങ്ങിയ 100 കാര്യങ്ങൾ പ്രിയ ചാക്കോച്ചന്റെ ഇടപെടലും, ചോദ്യം ചെയ്യലും ഉണ്ടായിട്ടുണ്ട്. സിനിമയിൽ അവരുടെ ഇടപെടലുകൾ നടന്നിട്ടുണ്ട്. പക്ഷേ പുള്ളിക്കാരി റോ ഫൂട്ടേജ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അക്കാര്യം തനിക്ക് അറിയില്ല എന്നാണ് സുവിൻ പറയുന്നത്. അതേസമയം പുള്ളിക്കാരി അപ്പോയിന്റ് ചെയ്ത മാർക്കറ്റിങ്ങ് കൺസൾട്ടൻഡ് ആണ് റോ ഫൂട്ടേജ് കണ്ടിട്ടുള്ളത്.
പടത്തിനായി രണ്ടരക്കോടി രൂപയാണ് കുഞ്ചാക്കോ ആവശ്യപ്പെട്ടിരുന്നത്. അതിൽ രണ്ട് കോടി ആദ്യമേ കൊടുത്തു. ബാക്കി 43 ലക്ഷം രൂപ ഹോൾഡ് ചെയ്ത് വെച്ചു. അതിനുള്ള കാരണം മറ്റ് നിർമ്മാതാക്കൾക്കും ഇത്തരത്തിലൊരു അവസ്ഥ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. ഇതിന് മുമ്പുള്ള ചില പടങ്ങളിലും അദ്ദേഹം പൈസ കൈപ്പറ്റി പ്രമോഷന് വരാതിരുന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ അസോസിയേഷനിൽ പരാതിപ്പെട്ടപ്പോൾ എന്തുക്കൊണ്ടാണ് നിങ്ങൾ ചാക്കോച്ചന്റെ ബാക്കി പൈസ കൊടുക്കാത്തത് എന്ന ചോദ്യമാണ് വന്നത്. നിർമ്മാതാക്കൾ പരാതിപ്പെടേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അല്ലെ എന്നാണ് സുവിൻ കെ വർക്കി ചോദിക്കുന്നത്