25 ദിവസത്തേക്ക് 2.5കോടിയാണ് പ്രതിഫലം, എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷന് വന്നിട്ടില്ല, യൂറോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടക്കുകയാണ്, കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ്

1352

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്‍, പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു.

Also Read: അമിത് ഷാ പറഞ്ഞത് 2021ല്‍ ബിജെപി കേരളം ഭരിക്കുമെന്നാണ്, നടക്കില്ലെന്ന് അപ്പോഴേ പറഞ്ഞതാണ്, മലയാളികളുടെ പള്‍സ് എനിക്കറിയാം, തുറന്നുപറഞ്ഞ് ദേവന്‍

മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചന്‍.

പദ്മിനിയാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സുവിന്‍ വര്‍ക്കി ചാക്കോച്ചനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 25 ദിവസത്തേക്ക് പദ്മിനിയില്‍ അഭിനയിക്കാന്‍ രണ്ടരക്കോടിയാണ് കുഞ്ചാക്കോ ബോബന്‍ പ്രതിഫലം വാങ്ങിയതെന്നും എന്നിട്ട് സിനിമയുടെ പ്രോമോഷന് പോലും വരാതെ യൂറോപ്പില്‍ കറങ്ങി നടക്കുകയാണെന്നും നിര്‍മ്മാതാവ് പറയുന്നു.

Also Read: എന്റെ ആദ്യത്തെ മകന്‍, മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത് സൈഗുമോനിലൂടെ, പുതിയ സന്തോഷം പങ്കുവെച്ച് മഷൂറ ബഷീര്‍

സുവിന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന് വേണ്ടി നായക നടന്‍ അഭിമുഖം നടത്തുകയോ പ്രൊമോഷനില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും താരത്തിന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതോടെയാണ് നടന്‍ എല്ലാ പരിപാടികളില്‍ നിന്നും പിന്‍വാങ്ങിയതെന്നും സുവിന്‍ ആരോപിക്കുന്നു.

നടന്‍ അവസാനമായി ചെയ്ത ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും ഇതേ അനുഭവമാണ്. അതിനാല്‍ വിഷയത്തില്‍ ആരെങ്കിലും ഇടപെടണമെന്നും ഈ നടന്‍ സഹനിര്‍മ്മാതാവായ ഒരു ചിത്രത്തിന് ഇങ്ങനെയൊരു അനുഭവം ഉണ്ടാവില്ലെന്നും സുവിന്‍ പറയുന്നു.

Advertisement