മലയാളത്തിന്റെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.
പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.
ഇവരുടെ മകള്‍ നില എന്ന നീലുവും ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ്. നിലുബേബിയുടെ കുസൃതിയും കളിചിരികളുമൊക്ക പേളി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിലുവിന് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും ഫാന്‍സ്പേജുകള്‍ തന്നെയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പേളി സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്. അതേസമയം പേളിയുടെ വീഡിയോക്ക് താഴെ മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പേളി ഗര്‍ഭം വിറ്റ് കാശാക്കുകയാണെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ആദ്യത്തെ പ്രസവത്തിലൂടെ പേളി കാശുവാരിക്കൂട്ടിയിട്ടുണ്ടെന്നും ചിലര്‍ കുറിച്ചു. അതേസമയം ഇവരുടേത് സന്തുഷ്ട കുടുംബമാണെന്നും അവരെ ഇഷ്ടമില്ലെങ്കില്‍ എന്തിനാണ് കാണുന്നതെന്നും മറ്റുചിലര്‍ മോശം കമന്റുകള്‍ക്ക് മറുപടിയായി ചോദിക്കുന്നു.
പേളിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും പേളി നല്ലൊരു അമ്മയും ഭാര്യയും മരുമകളുമാണെന്നും ഒരാള്‍ കമന്റ് ചെയ്തു. അതേസമയം പേളിയുടെ വയറുചൂണ്ടിക്കാട്ടി ഇത്തവണ ഇരട്ടക്കുട്ടികളായിരിക്കുമെന്ന് അഭിപ്രായം പറഞ്ഞവരുമുണ്ട്.