നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രിയ സംവിധായകന്‍ ആണ് രാജസേനന്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനന്‍ ശ്രദ്ധിക്കപ്പെട്ടത്. താന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും രാജസേനന്‍ അഭിനയിച്ചിരുന്നു.
1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
രാജസേനന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു മലയാളി മാമന് വണക്കം. 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാം, പ്രഭു, റോജ , കലാഭവന്‍ മണി തുടങ്ങിവരായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.
ഇപ്പോഴിതാ കലാഭവന്‍ മണിയേയും മലയാളി മാമന് വണക്കം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തേയും കുറിച്ച് സംസാരിക്കുകയാണ് രാജസേനന്‍. തനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണെന്നും ശരിക്കും ഒരു അനിയനെ പോലെ തന്നെയാണെന്നും അയാളൊരു ഈശ്വരന്റെ സൃഷ്ടിയായിരുന്നുവെന്നും പാട്ടുപാടാനും അഭിനയിക്കാനും തമാശപറയാനുമൊക്കെ നല്ല കഴിവാണെന്നും രാജസേനന്‍ പറയുന്നു.
ദൈവം മനുഷ്യന് ഇങ്ങനെ കല കൊടുക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ മണി നേരത്തെ അങ്ങുപോയി. മലയാളി മാമനിലെ മണി ചെയ്ത മുനിയാണ്ടി എന്ന കഥാപാത്രത്തെ ആരെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് സംശയത്തിലായിരുന്നുവെന്നും താനാണ് പറഞ്ഞത് അത് മണി ചെയ്യുമെന്ന് എന്നും രാജസേനന്‍ പറയുന്നു.
ജയമോഹനായിരുന്നു മണിക്ക് മേക്കപ്പ് ചെയ്തത്. ശരിക്കും അന്നത്തെ മണിയെ കണ്ട് എല്ലാവരും ഞെട്ടിയിരുന്നുവെന്നും അസാധ്യ ലുക്ക് എന്ന് പറഞ്ഞ് ജയറാം വരെ ചാടിയെഴുന്നേറ്റ് കൈ കൊടുത്തുവെന്നും ചിത്രത്തിലെ മണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും രാജസേനന്‍ പറയുന്നു.