ജെസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തി; അന്വേഷണം ആണ്‍സുഹൃത്തിലേയ്ക്ക്

24

റാന്നി : ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം പുതിയ വഴിത്തിരിവിലേയ്ക്ക്. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, ജെസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയ സംഭവത്തിലും അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി ടി നാരായണന്‍ പറഞ്ഞു. സൈബര്‍-ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

‘അയാം ഗോയിങ് ടു ഡെ’ എന്നായിരുന്നു ജെസ്‌നയുടെ അവസാന സന്ദേശം. ഈ സനേശം ലഭിച്ചിട്ടുള്ള ആണ്‍സുഹൃത്ത് ജെസ്‌നയുടെ വീടിനു സമീപമാണ് താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. 1000 ത്തോളം തവണ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം.

Advertisements

ജെസ്‌നയുടെ വീട്ടില്‍ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്റെ പരിശോധന തുടരുമെന്നും എസ്.പി വ്യക്തമാക്കി. ഇതിനോടകം നിരവധി തവണ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇയാളെ നുണപരിശോധനയ്ക്ക് വിധോയാനാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന് ഇയാളുടെ സമ്മതം ആവശ്യമാണ്. അതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

Advertisement