അക്ഷയ്കുമാർ എന്നെ പറ്റിക്കുകയായിരുന്നു; ആരോപണവുമായി ഭാനുപ്രിയയുടെ അനുജത്തി ശാന്തിപ്രിയ

288

90 കളിൽ തെന്നിന്ത്യയിലും, ബോളിവുഡിലും തിളങ്ങി നിന്ന നടിയായിരുന്നു ശാന്തിപ്രിയ. കബോയെ അള്ളുത് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. താരത്തിന്റെ സഹോദരിയായ ഭാനുപ്രിയയുടെ പാത പിന്തുടർന്നാണ് ശാന്തി പ്രിയ സിനിമയിലെത്തുന്നത്. എന്നാൽ താരം അഭിനയിക്കുന്നതിനോട് കൂടുംബത്തിന് താത്പര്യമില്ലായിരുന്നു. പക്ഷേ അഭിനയിക്കാനാണ് ആഗ്രഹമെന്ന് വാശിപ്പിടിച്ചപ്പോൾ വീട്ടുക്കാർ സമ്മതിക്കുകയായിരുന്നു എന്ന് ശാന്തിപ്രിയ ഒരിക്കൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പർതാരം അക്ഷയ്കുമാറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശാന്തിപ്രിയ. അക്ഷയ് തന്നെ വഞ്ചിച്ചു എന്നാണ് താരം പറയുന്നത്. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 1991 ൽ പുറത്തിറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇവരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തുടർന്ന് നല്ല സുഹൃത്തുക്കളായ ഇരുവരുടെയും ബന്ധത്തിൽ പിന്നീട് വിള്ളൽ വീഴുകയായിരുന്നു.

Advertisements

Also Read
ആ ക്ര മിച്ചത് ആരാണ് എന്ന് എനിക്കറിയാം; എനിക്കും പറയാനുണ്ട്; അതന്ന് സംസാരിക്കാം, എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകും

നടനായ സിദ്ധാർത്ഥ് റായിയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ശാന്തിപ്രിയ തന്റെ തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാൽ അക്ഷയ് താരത്തെ അവഗണിച്ചു. ഇത് മാനസികമായി തന്നെ തളർത്തിയെന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അക്ഷയ് കുമാറിനെ ഞാൻ വീണ്ടും കാണുന്നത് ഹോളിഡേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ്. വളരെ നല്ല രീതിയിലാണ് അദ്ദേഹം പെരുമാറിയത്.

ഞാൻ അദ്ദേഹത്തോട് മടങ്ങിവരവിനെ കുറിച്ച സംസാരിച്ചു. പക്ഷേ നായികയാകാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ഞാൻ ആ നിമിഷത്തിൽ ഞെട്ടിപ്പോയി. അദ്ദേഹത്തിന് നായകനായി അഭിനയിക്കാൻ സാധികക്ുമെങ്കിൽ എന്തുക്കൊണ്ട് എനിക്ക് നായികയായി അഭിനയിച്ചുകൂടാ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. സിനിമാ മേഖലയിൽ വിവാഹം കഴിഞ്ഞ സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെയല്ല പരിഗണിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read
യുകെയിൽ അവധി ആഘോഷിച്ച് താരങ്ങൾ; ലാവൻഡർ പൂക്കളെ തലോടി ഇളം കാറ്റുപോലെ മഞ്ജു വാര്യർ; ചിത്രം വൈറൽ!

കുറച്ച് ദിവസങ്ങൾക്ക ശേഷം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ച് ഫോട്ടോ ആവശ്യപ്പെട്ടു. ഒരു സിനിമക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ, പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല. നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ അക്ഷയ് തയാറായില്ല. മെസേജുകളെല്ലാം എല്ലാം അക്ഷയ് കാണുന്നുണ്ടായിരുന്നു.അമ്മയ്ക്ക് അക്ഷയ് കുമാറിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇതോടെ വിളിക്കുന്നത് നിർത്താൻ പറഞ്ഞു. ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോൾ എന്നെ വഞ്ചിച്ചു.

Advertisement