മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടന്‍ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.
പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയില്‍ തന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവര്‍ക്കുമുണ്ട്. മഹാലക്ഷ്മിക്കും മീനാക്ഷിക്കും സോഷ്യല്‍മീഡിയയില്‍ നിറയെ ആരാധകരാണ്. മകള്‍ മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
ഇപ്പോഴിതാ തന്‌റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്ന് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും താന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ ജനപ്രിയ നായകനാണെന്നും ആ പദവിക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും ദിലീപ് പറയുന്നു.
താന്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഒപ്പം നടന്ന പലരും തന്നെ കുറിച്ച് മാറി നിന്ന് കുറ്റം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം തനിക്ക് പിന്തുണ പ്രേക്ഷകരായിരുന്നുവെന്നും തനിക്കൊപ്പം പ്രേക്ഷകരുള്ളിടത്തോളം കാലം തനിക്ക് ജോലി ചെയ്യാന്‍ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറയുന്നു.
താന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ്. ദൈവത്തിന്റെ ഔദാര്യമാണ് തന്റെ ജീവിതമെന്നും താന്‍ ഇപ്പോള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചൊന്നും സംസാരിക്കുന്നില്ലെന്നും അത് പറയാന്‍ തുടങ്ങിയാല്‍ പലതും പറയേണ്ടി വരുമെന്നും പക്ഷേ എന്നെങ്കിലും തനിക്ക് മറുപടി പറയാന്‍ അവസരമുണ്ടാകുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.