നിലുവിന് കൂട്ടായി ഒരു കുഞ്ഞുവാവ കൂടി, രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും, സന്തോഷ വാര്‍ത്ത ആഘോഷമാക്കി ആരാധകര്‍

282

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.

Advertisements

പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Also Read: കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

ഇവരുടെ മകള്‍ നില എന്ന നീലുവും ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ്. നിലുബേബിയുടെ കുസൃതിയും കളിചിരികളുമൊക്ക പേളി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിലുവിന് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും ഫാന്‍സ്‌പേജുകള്‍ തന്നെയുണ്ട്.

അടുത്തിടെ പേളി രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പേളിയുടെ ശരീപ പ്രകൃതവും മുഖഭാവവുമൊക്കെയാണ് താരം ഗര്‍ഭിണിയാണോ എന്ന സംശയത്തിലേക്ക് ആരാധകരെ എത്തിച്ചത്. ഇപ്പോഴിതാ ഇത് തുറന്നുസമ്മതിച്ചിരിക്കുകയാണ് താരം.

Also Read: ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ

താന്‍ ഗര്‍ഭിണിയാണെന്നും ഇപ്പോള്‍ മൂന്നുമാസമായെന്നും പേളി യൂട്യൂബ് വീഡിയോയിലൂടെ പറയുന്നു. ആദ്യത്തെ മൂന്നുമാസം നന്നായി ശ്രദ്ധിക്കേണ്ട സമയമാണെന്നും അതിനാലാണ് തനിക്ക് വീഡിയോ ഒന്നും ഇടാന്‍ കഴിയാതിരുന്നതെന്നും ഇനി വീഡിയോകള്‍ ചെയ്യാമെന്നും പേളി പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.

Advertisement