വളരെ പെട്ടെന്ന തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് സ്മിനു സിജോ.തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ടാണ് മലയാളികളുടെ മനസ്സില്‍ സ്മിനു സിജോ ഇടം നേടിയത്. വളരെ യാദൃച്ഛികം ആയാണ് സ്മിനു അഭിനയ രംഗത്തേക്ക് എത്തുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രമായ കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തില്‍ എത്തിയതാണ് സ്മിനുവിന്റെ കരിയറില്‍ വലിയൊരു ടേണിങ് പോയിന്റ് ആയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു.
ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നായാട്ട്, ഓപ്പറേഷന്‍ ജാവ, സുനാമി, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം സ്മിനു സിജോ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോ ആന്‍ഡ് ജോ, ഹെവന്‍ എന്നിവയാണ് സ്മിനുവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് സ്മിനു. താന്‍ മകളെയും മകനെയും വീട്ടുജോലിയെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും മക്കള്‍ വീട്ടുജോലി ചെയ്യണമെന്നത് തനിക്ക് നിര്‍ബന്ധമാണെന്നും ഭര്‍ത്താവ് എവിടെ പോയാലും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ആളാണെന്നും താന്‍ രുചിയില്‍ ഭക്ഷണം ഉണ്ടാക്കുന്നത് കൊണ്ടാണെന്നും സ്മിനു പറയുന്നു.
മക്കളെ രണ്ടാളെയും വീട്ടുജോലി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ മകന് ചെറിയൊരു കണ്‍സിഡറേഷന്‍ കൊടുക്കാറുണ്ടെന്നും താന്‍ ഷൂട്ടിന് പോയാലും വീട്ടിലെ എല്ലാ പണികളും മകള്‍ ചെയ്യുമെന്നും ഇന്നത്തെ കാലത്ത് വീട്ടുജോലിക്കാര്‍്ക്കാണ് ബാങ്ക് ജോലിക്കാരേക്കാള്‍ ശമ്പളമെന്നും സ്മിനു പറയുന്നു.
ന്റെ മകന്‍ എവിടെ പോയാലും ഭക്ഷണം ഉണ്ടാക്കി വെക്കൂ എന്ന് വിളിച്ച് പറയും. വീട്ടിലെത്തിയിട്ടേ കഴിക്കൂവെന്നും ഭര്‍ത്താവും അങ്ങനെയൊണെന്നും അവര്‍ക്ക് വെച്ച് വിളമ്പി കൊടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സ്മിനു കൂട്ടിച്ചേര്‍ത്തു.