വസ്ത്രത്തിൻറെ പേരിൽ പലപ്പോഴും ട്രോളുകൾ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബിഗ്‌ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ ‘ഓവർ ഗ്ലാമറസ്’ ആകുന്നുണ്ടെന്നും ‘കോപ്പിയടി’ ആണെന്നുമൊക്കെയാണ് ആക്ഷേപം. എന്നിരുന്നാലും ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് യാതൊരു അതിരുമില്ല. അതേപോലെ എന്തു ചെയ്താലും വിവാദങ്ങളിൽ പെടുന്ന താരം കൂടിയാണ് ഉർഫി.
ഇപ്പോഴിതാ കുർകുറെ തിന്നുക്കൊണ്ടാണ് ഉർഫി വിവാദങ്ങളിൽപ്പെട്ടിരിക്കുന്നത്. പാക്കറ്റിൽ നിന്ന് കുർകുറെ എടുത്ത് വെള്ളത്തിൽ കഴുകിയാണ് താരം കഴിക്കുന്നത്. കുട്ടിക്കാലം മുതലേ ഞാനിങ്ങനെയാണ് കുർകുറെ കഴിക്കാറുള്ളതെന്നും, എനിക്കതിഷിടമാണെന്നുമാണ് താരം പറയുന്നത്. അതേസമയം എല്ലാത്തിലും ഫാഷൻ കാണുന്ന ഉർഫി കുർകുറെ കൂട്ടിച്ചേർത്ത് വസ്ത്രം ഉണ്ടാക്കി ഇടുന്നത് കാണേണ്ടി വന്നില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
അതേസമയം ലഖ്നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ഫർഫി ജനിച്ചത്. അഞ്ച് മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നാണ് ഒരിക്കൽ അഭിമുഖത്തിനിടയിൽ ഉർഫി പറഞ്ഞത്. ‘അമ്മയെ അടക്കം അച്ഛൻ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാൻ ആ ത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.’
ആ വീട്ടിൽ നിന്നും വല്ലപ്പോഴും മാത്രമേ ഞാൻ പുറത്തിറങ്ങിയിട്ടുള്ളു. പക്ഷെ ഞാൻ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനിൽ താൽപര്യമുണ്ടായിരുന്നു. ഫാഷനിൽ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാൽ ഞാൻ എന്താണ് ധരിക്കാൻ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.’ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവരും എന്നെ മാത്രം ശ്രദ്ധിക്കണമെന്നാണ് അന്ന് ഉർഫി പറഞ്ഞത്.
അതേസമയം ഉർഫിക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൻ അൻസാരി പറഞ്ഞിരുന്നു. ഉർഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.