ഒരുമാസമായി പ്രസവത്തിനായി അഡ്മിറ്റ് ആയിട്ട്; ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുന്നു എന്ന് അഞ്ജലി; കുഞ്ഞിനെ കുറിച്ച് പറയാത്തതെന്ത് എന്ന് പ്രേക്ഷകർ!

147

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. സുന്ദരി എന്ന സിവിൽ സർവീസ് ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഷ്ടപ്പാടുകളും പ്രതിസന്ധികളുമൊക്കെയാണ് കഥയുടെ സുന്ദരി എന്ന സീരിയലിലൂടെ പറയുന്നത്.

അതേസമയം, ഇതേ സീരിയലിൽ മുൻപ് അഭിനയിച്ചിരുന്ന താരമായിരുന്നു അഞ്ജലി. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ, അഞ്ജലി വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമേ സുന്ദരി സീരിയലിൽ ചെയ്യാനായുള്ളൂ.

Advertisements

ഇതിനിടെ താരം കുറച്ച് ആഴ്ച്ചകൾക്ക് മുൻപ് തന്റെ വളക്കാപ്പ് ലളിതമായി ആഘോഷിച്ചിരുന്നു. ഭർത്താവ് ശരത്തിനൊപ്പമാണ് താരം വളക്കാപ്പ് ചിത്രങ്ങൾ പങ്കിട്ടത്. സുന്ദരി സീരിയൽ പുരോഗമിക്കുന്നതിനിടെയാണ് താരം വിവാഹിതയായത്.

സുന്ദരി സീരിയലിലെ തന്നെ സഹ സംവിധായകനായ ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. സുന്ദരി സീരിയലിലെ പരിചയം പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു.

ALSO READ- ‘എൽഎൽബി ഫസ്റ്റ് റാങ്കാണ്, ഗോൾഡ് മെഡലിസ്റ്റാണ്; ഒറ്റ പ്രശ്‌നമേയുള്ളു പുള്ളിക്ക്, സുഖം വേണം’; അനൂപ് മേനോനെ കുറിച്ച് ടിനി ടോം

വിവാഹത്തിന് അഞ്ജലിയുടെ വീട്ടുകാർക്ക് എതിർപ്പായതിനാൽ തന്നെ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത്. കാലം എല്ലാം മായ്ച്ചതോടെ ഇപ്പോൾ ഇരു വീട്ടുകാരും ഈ ബന്ധം അംഗീകരിച്ചിരിക്കുകയാണ്.

ഇതിനിടെ താരം തന്നെ സുന്ദരി സീരിയലിൽ നിന്നും പുറത്താക്കിയതിനെ കുറിച്ചും സംസാരിച്ചിരുന്നു. വിവാഹത്തിനായി പത്തു ദിവസം താൻ സീരിയലിൽ നിന്ന് അവധി എടുത്തിരുന്നു. എന്നാൽ അതോടെ തന്നെ സീരിയലിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്.

അതുവരെ അഭിനയിച്ചതിന് തനിക്ക് തരാനുള്ള പ്രതിഫല തുക പോലും തരാതെയാണ് തന്നെ പുറത്താക്കിയതെന്നും തന്നോട് പുറത്താക്കുന്ന കാര്യം പോലും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നില്ലെന്നും അഞ്ജലി വെളിപ്പെടുത്തിയിരുന്നു.

ALSO READ- ഹലോ കുട്ടിച്ചാത്തനിലൂടെ മനസ് കീഴടക്കി; ഇന്ന് എംബിബിഎസുകാരി; ശ്രദ്ധ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക്

ഇപ്പോഴിതാ താരം താൻ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായ കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ്. താൻ അഡ്മിറ്റായ സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. ഇതുവരെ കുഞ്ഞിനെ കുറിച്ചുള്ള കാര്യമൊന്നും താരം പങ്കിട്ടിരുന്നില്ല. പലരും അതിനെ പറ്റി ചോദിച്ചിരുന്നു. ഇതോടെയാണ് മറുപടിയുമായി താരം എത്തിയിരിക്കുന്നത്.

താൻ അഡ്മിറ്റായിട്ട് ഇന്നേക്ക് ഒരുമാസമായി. കുറെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായി. പല പല മുഖങ്ങൾ വന്നുപോയി. ഇനിയും കുറച്ചുനാൾകൂടി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക്. കുഞ്ഞിന്റെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നുവെന്ന് താരം കുറിച്ചു. കുഞ്ഞ് വേഗം വരട്ടെയന്നും ഞങ്ങളും കാത്തിരിക്കുകയാണെന്നും പ്രാർത്ഥിക്കുന്നുവെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement