മകന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളുടെ കാലം കഴിഞ്ഞു; ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല: തിരിച്ചറിവിനെ കുറിച്ച് ഗായിക ജ്യോത്സന

256

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് ജ്യോത്സന രാധാ കൃഷ്ണൻ. മികച്ച ഒരു പിടി ഗാനങ്ങളിലൂടെ മലയാളത്തിലെ പിന്നണി ഗായകർക്ക് ഇടയിൽ തന്റേതായ സ്ഥാനം നേടിയ ഗായിക കൂടിയാണ് ജ്യോത്സന.

പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് 2002ൽ മലയാള സിനിമയിലേക്കുള്ള ജ്യോത്സനയുടെ അരങ്ങേറ്റം. എന്നാൽ താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾ താരം ആലപിച്ചു. നിരവധി ആൽബങ്ങളിലും പാടി.

Advertisements

എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്‌നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ തന്റെ മകന്റെ ജന്മദിനത്തിൽ ജ്യോത്സന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എല്ലാകാലത്തും തനിക്ക് എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ലെന്നും മകനരികിൽ സാന്നിധ്യമുണ്ടായാല് മതിയെന്നും പറയുകയാണ് ജ്യോത്സ്‌ന.

ALSO READ- ഇനി അച്ഛന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് കാവ്യയോട് പറഞ്ഞു, ഭയങ്കര കാന്താരിയാണവള്‍, മകള്‍ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ്

മകന്റെ എട്ടാം ജന്മദിനത്തിലാണ് ജ്യോത്സ്‌ന ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നീണ്ട നിയന്ത്രണങ്ങൾക്കൊടുവിലുള്ള മനോഹരമായ പിറന്നാളായിരുന്നു ഇതെന്നും മകൻ കുഞ്ഞായിരുന്നപ്പോൾ മുതലുള്ള ഓരോ ഓർമയിലേക്കും തന്റെ മനസ്സ് ഇപ്പോൾ മടങ്ങി ചെല്ലുകയാണെന്നും ജ്യോത്സ്‌ന കുറിക്കുന്നു.

പലരും പറയാറുണ്ട്, പത്തോ പന്ത്രണ്ടോ വയസ്സ് വരെ മാത്രമേ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ നിരുപാധികമായി സ്‌നേഹിക്കുകയും ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളായി അവരെ കാണുകയും ചെയ്യുകയുള്ളുവെന്ന്. ആ പ്രായത്തിനു ശേഷം അവർ തങ്ങളുടെ സ്വന്തം വഴി കണ്ടെത്തുകയും അഭിപ്രായങ്ങൾ പറയുകയും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും സ്വന്തമായി ഒരു ലോകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്റെ കുഞ്ഞിന് ഇന്നലെ എട്ട് വയസ്സ് തികഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ പിറന്നാൾ.

ALSO READ- എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യം കണ്ടത്, പരിചയം പിന്നെ പ്രണയമായി, വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പായതിനാല്‍ രജിസ്റ്റര്‍ ചെയ്തു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടന്‍ ഷിജുവിന്റെ ഭാര്യ

എന്നിരുന്നാലും ഒരു അമ്മയെന്ന നിലയിലുള്ള പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു. കുഞ്ഞുങ്ങൾ വേഗം വളരണമെന്നും സ്വതന്ത്രരാകണമെന്നും എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുവഴി മാതാപിതാക്കൾക്കും തങ്ങളുടേതായ സമയം കണ്ടെത്താനാകും.

എന്നാലും അവരുടെ പഴയ ചിത്രങ്ങൾ കാണുമ്പോൾ ആ പൂർവ കാലത്തിലേക്കു മടങ്ങിച്ചെല്ലാൻ മാതാപിതാക്കൾ ആഗ്രഹിക്കും. കുഞ്ഞുങ്ങളുടെ ആദ്യത്തെ നടത്തം, ആദ്യത്തെ പല്ല്, ആദ്യ സ്‌കൂൾ ദിനം തുടങ്ങിയതടക്കമുള്ള നല്ലോർമ കാലത്തിലേക്ക് നാം അറിയാതെ എത്തിച്ചേരും.

ഞാൻ എല്ലാ ദിവസവും എന്റെ മകനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവൻ എന്നെ പലതും പഠിപ്പിക്കുന്നു. ഞാൻ എല്ലാം തികഞ്ഞ അമ്മയാകേണ്ട ആവശ്യമില്ല. എന്റെ സാന്നിധ്യം മാത്രം അവന്റെയടുത്ത് ഉണ്ടായാൽ മതി- എന്നാണ് ജ്യോത്സ്‌ന പറയുന്നത്.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement