സിനിമാ താരങ്ങളും അവരുടെ വിവാഹവും, പ്രണയവും, വിവാഹമോചനവുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ അധികം സമയം വേണ്ട. ചിലപ്പോൾ ആരാധകർ പ്രതീക്ഷിച്ചിരിക്കാത്ത സമയത്തായിരിക്കും വിവാഹമോചന വാർത്തയുമായി താരങ്ങൾ എത്തുന്നത്. അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച ഒരു വിവാഹമോചന വാർത്തയായിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയുടേയും, നടൻ ധനുഷിന്റെയും.
സോഷ്യൽ മീഡിയയിലൂടെ പെട്ടെന്നൊരു ദിവസമാണ് ഇരുവരും വിവാഹമോചന വാർത്ത പങ്ക് വെച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. 2004 നവംബറിൽ പ്രൗഢ ഗംഭീരമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലായ ഇരുവരും വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. യാത്ര, ലിങ്ക എന്നീ രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്.
വിവാഹമോചന വാർത്തകൾക്കിടയിൽ തന്നെ ഇരുവരെയും ഒരുമിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. മക്കളുടെ കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ചു നില്ക്കാമെന്നുള്ള ധാരണയിലായിരുന്നു വിവാഹ മോചനം. ശേഷം ഇരുവരും തങ്ങളുടേതായ തിരക്കുകളിലേക്ക് കടന്നു. ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നും, ഒരു യുവനടനുമായി താരം പ്രണയത്തിലാണെന്നും, ഇരുവരെയും ഹോട്ടലിൽ വെച്ച് ഒരുമിച്ച് കണ്ടു എന്ന രീതിയിലാണ് വാർത്തകൾ പരന്നത്.
വാർത്ത കേട്ടതോടെ വിമർശിച്ചും, ഐക്യപ്പെട്ടും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ ആ വാർത്തകൾ എല്ലാം വ്യാജമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ പറയുന്നതിങ്ങനെ; ഈ കഥകളെല്ലാം തെറ്റാണ്. അതിലൊന്നും ഒരു സത്യവുമില്ല. റിപ്പോർട്ടുകളിൽ പറയുന്നത്‌പോലെ ഐശ്വര്യ രണ്ടാമത് വിവാഹം കഴിക്കുന്നില്ല,’ എന്നാണ് ഐശ്വര്യയുടെ അടുത്ത ബന്ധമുള്ള വ്യക്തി പറഞ്ഞത്. ഇന്ത്യ ടുഡേ എന്ന മാധ്യമത്തോടായിരുന്നു പ്രതികരണം
നിലവിൽ തന്റെ പുതിയ ചിത്രമായ ലാൽ സലാമിന്റെ തിരക്കിലാണ് ഐശ്വര്യ.
ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യയുടെ ലാൽ സലാം നിർമ്മിക്കുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. അടുത്തിടെ രജനീകാന്തിന്റെ ഒരു ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മൊയ്തീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.