ചില ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ചുകൊഴുക്കും, ചാനലിന് മുകളിലേക്ക് വളരും, അങ്ങനെ വളര്‍ന്നാല്‍ വെട്ടി വീഴ്ത്താതെ തരമില്ല, ഉപ്പും മുളകിലെ മുടിയന്റെ വിഷയത്തില്‍ പ്രതികരിച്ച് ശ്രീകണ്ഠന്‍ നായര്‍

1934

കണ്ണീര്‍ സീരിയലുകളില്‍ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും.

Advertisements

ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. പരമ്പരയെ നയിക്കുന്നത് കുടുംബത്തിലെ നീലുവും ബാലുവും എന്ന കഥാപാത്രങ്ങള്‍ ആണ്. നീലുവിനെ അവതരിപ്പിക്കുന്നത് നടി നിഷ സാരംഗ് ആണ്. ബാലുവിനെ അവതരിപ്പിക്കുന്നത് നടന്‍ ബിജു സോപാനവും. ഇവരുടെ മക്കളായി എത്തുന്ന അഞ്ചുപേരും മറ്റ് കഥാപാത്രങ്ങളുമൊക്കെയാണ് ഉപ്പും മുളകും സീരിയലിനെ ജനകീയമാക്കുന്നത്.

Also Read: ഒരാളിൽ നിന്ന് വന്ന ഫോൺ കോൾ കാരണം അന്ന് ആ സിനിമ റിലീസ് ചെയ്തില്ല; മകന്റെ കരിയർ രക്ഷിക്കാൻ അന്ന് ബിഗ് ബി ചെയ്തത് വിളിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്

ഈ പരനപ്രയിലെ കുടുംബത്തിലെ മൂത്തമകന്റെ വേഷത്തിലാണ് ഋഷി എത്തുന്നത്. മുടിയന്‍ എന്ന് വിളിക്കുന്ന ഋഷിക്ക് ഒരുപാട് അരാധകരുമുണ്ട്. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഋഷി സുപരിചിതനായി മാറിയത്. അതേസമയം, ഋഷിയെ മാസങ്ങളായി ഉപ്പും മുളകും സീരയിലില്‍ കാണാനില്ലായിരുന്നു.

കഴിഞ്ഞ ദിവസം ഢഷി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഉപ്പും മുളകിന്റെ സംവിധായകന്‍ സാഡിസ്റ്റാണെന്നും മുടിയന്‍ ബാംഗ്ലൂര്‍ ഡ്രഗ് കേസില്‍ കുടുങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും വളരെ അധികം ടോര്‍ച്ചര്‍ അനുഭവിക്കുന്നുവെന്നുമാണ് വീഡിയോ പങ്കുവെച്ച് കരഞ്ഞുകൊണ്ട് ഋഷി പറഞ്ഞത്.

Also Read: അയാളെന്നെ വീണ്ടും നിർബന്ധിച്ചുക്കൊണ്ടിരുന്നു; നോ പറഞ്ഞിട്ടും ആ സംവിധായകൻ എന്നെ വിട്ടില്ല; താൻ നേരിട്ട ദുരനുഭവം പങ്ക് വെച്ച് പ്രാചി ദേശായി

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകണ്ഠന്‍ നായര്‍. ഉപ്പും മുളകിലും വലിയ വിഷയമൊന്നുമില്ല. പിന്നെ ചില ആര്‍ട്ടിസ്റ്റുകള്‍ പെട്ടെന്ന് തടിച്ചുകൊഴുക്കുമെന്നും അങ്ങനെയായാല്‍ താങ്ങാന്‍ പറ്റില്ലെന്നും ചിലപ്പോള്‍ ചാനലിന് മുകളിലേക്ക് വളരുമെന്നും അങ്ങനെ വളര്‍ന്നാല്‍ വെട്ടി വീഴ്ത്താതെ തരമില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

ചിലപ്പോള്‍ ഷൂട്ടിങ് നടത്താതെ ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കും. അപ്പോള്‍ അവര്‍ വലിയ ആര്‍ട്ടിസ്റ്റുകളാവുമെന്നും താനാണ് ഈ പ്രോഗ്രാമിന്റെ ജീവനെന്നും താനില്ലാതെ ഒന്നും നടക്കില്ലെന്നുമുള്ള അവസ്ഥയിലേക്ക് കൊണ്ടുപോകുമെന്നും വളരെ പ്രശ്‌സതനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാന്‍ പോയാല്‍ ചിലപ്പോള്‍ അവരുടെ മൂഡ് താങ്ങേണ്ടി വരുമെന്നും എസ്‌കെഎന്‍ പറയുന്നു.

Advertisement