വെബ് സീരീസിലേയും സീരിയലിലൂടെയും എല്ലാം ആരാധകരുടെ മനംകവർന്ന താരമാണ് പാർവതി ദാസ്. ഇപ്പോൾ താരം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലായ ഉപ്പും മുളകും പരമ്പരയിലും എത്തിയിരിക്കുകയാണ്.
റിയലിസ്റ്റിക്കായ അവതരണമാണ് ഉപ്പും മുളകും സീരിയലിന്റെ പ്രത്യേകത. ഈ പരമ്പരയിലേക്ക് പാർവതി ദാസിനൊപ്പം കുറച്ച് കഥാപാത്രങ്ങൾക്കൂടി എത്തിയിരുന്നു.
സജിതാ ബേട്ടിയും രാജേഷ് ഹെബ്ബാറുമൊക്കെ ഇപ്പോൾ സീരിയലിന്റെ ഭാഗമാണ്. ഇപ്പോഴിതാ ദിയ എന്ന പാർവതി ദാസ് സീരിയലിനെ പറ്റിയും തന്റെ വരവിനെ പറ്റിയു മൊക്കെ മനസ് തുറന്നിരിക്കുകയാണ്.
മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.
പലപ്പോഴുമുണ്ടായ ട്രോളുകൾ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് താരം പറയുന്നത്. ഉപ്പും മുളകും സീരിയലിൽ താൻ വന്നതിന് ശേഷം കാഴ്ച്ചക്കാർ കുറഞ്ഞുവെന്നൊക്കെ പലരും കമന്റു ചെയ്തിരുന്നെന്നും പാർവതി വെളിപ്പെടുത്തുന്നു.
അതേസമയം, താൻ ടിവിയിൽ കണ്ടിരുന്ന ഒരു കുടുംബത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സീരിയലിൽ മുടിയന്റെ ഭാര്യയായിട്ടാണ് പാർവതി അഭിനയിക്കുന്നത്.
സീരിയലിലെ പോലെ തന്നെയാണ് യഥാർത്ഥത്തിലും വളരെ ഹാപ്പിയാണ് എല്ലാവരുമെന്നും പാർവതി വെളിപ്പെടുത്തുന്നു.