തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താര സുന്ദരി ആണ് നടി പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. 2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുക ഉണ്ടായി. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ൽ ആാണ് താരം മലയാളത്തിൽ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും പ്രിയാ മണി സജീവമായി.
അതേസമയം, പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലൻ. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡിൽ തന്റേതായൊരു ഇടം വിദ്യാബാലൻ ഉണ്ടാക്കിയെടുത്തത്. ഇപ്പോൾ ബോളിവുഡിലെ ലേഡി സൂപ്പർ താരമായി വിലസുകയാണ് നടി. പാലക്കാട് വേരുകളുള്ള കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്.
പ്രിയാ മണിയുടെ വിദ്യാ ബാലനും താര സുന്ദരികളാണെന്നതിൽ ആർക്കും സംശയമില്ല. ഇുവരും സിനിമാ പ്രേക്ഷകർക്ക് സുപരിചിതരുമാണ്. എന്നാൽ അധികപേർക്കും അറിയാത്ത ഒരു ബന്ധവും ഇരുവരും തമ്മിലുണ്ട്. വിദ്യ ബാലന്റെ സെക്കൻഡ് കസിനാണ് പ്രിയാമണി എന്നതാണ് യാഥാാർഥ്യം. കൂടാതെ, ഇരുവരും തമ്മിൽ അടുത്ത സൗഹൃദവുമുണ്ട്.
റിപ്പോർട്ടുകൾ പറയുന്നത് വിദ്യ ബാലനും പ്രിയാമണിയും ചെറുപ്പത്തിൽ സുഹൃത്തുക്കൾ കൂടിയായിരുന്നു എന്നാണ്. ഇരുവരുടെയും കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്‌നമായിരുന്നു സിനിമ. വലുതായപ്പോൾ ഇരുവരും രണ്ട് തലത്തിൽ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
രണ്ട് പേരും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയവരാണ്. പ്രിയാമണി പരുത്തിവീരൻ എന്ന സിനിമയ്ക്കും വിദ്യാ ബാലൻ ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്കുമാണ് ദേശീയ പുരസ്‌കാരം നേടിയത്.
അതേസമയം, ആമസോൺ പ്രൈം സീരീസായ ഫാമിലി മാനിലൂടെ പ്രിയ മണി പാൻ ഇന്ത്യ തലത്തിലും ശ്രദ്ധേയയാണ്. അടുത്ത ബന്ധുക്കൾ ആണെങ്കിലും തങ്ങൾ തമ്മിൽ വലിയ പരിചയം പോലുമില്ലെന്നാണ് വിദ്യയും പ്രിയാമണിയും പറഞ്ഞത്.
പലപ്പോഴും തങ്ങളുടെ മാതാപിതാക്കൾ പരസ്പരം കാണുന്നത് പോലെ തങ്ങൾ രണ്ട് പേരും തമ്മിൽ കാണാറില്ലെന്നാണ് പ്രിയ മണി പറഞ്ഞത്. അവൾ കുടുംബാംഗം ആണെന്നതിൽ തനിക്ക് അഭിമാനമുണ്ട് അവൾക്ക് താൻ ഒരു നല്ല കരിയർ ആശംസിക്കുന്നു എന്നായിരുന്നു പ്രിയ മണി ഒരിക്കൽ വിദ്യ ബാലനെ കുറിച്ച് പറഞ്ഞത്.
ഈ അഭിമുഖം വൈറലായതോടെ വിദ്യാ ബാലനും പ്രിയാമണിയെ പറ്റി സംസാരിച്ചിരുന്നു. എന്നാൽ, നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ തങ്ങൾ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്. ഡിസ്റ്റൻസ് കസിൻ ആണ് പ്രിയ. ഒരു അവാർഡ് പരിപാടിയിൽ വെച്ചാണ് കാണുന്നത്. തങ്ങളുടെ കുടുംബങ്ങൾ പരസ്പരം ബന്ധമില്ല. അവൾ ഒരു നല്ല നടിയാണെന്നാണ് അന്ന് വിദ്യാ ബാലൻ പറഞ്ഞത്.
ബന്ധുക്കളായ പ്രിയാമണിയും വിദ്യ ബാലനും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിദ്യ ബാലന് 43 വയസ് കഴിഞ്ഞു. പ്രിയാമണിക്ക് 38 വയസ്സും. 1979 ജനുവരി ഒന്നിനാണ് വിദ്യ ബാലന്റെ ജനനം. 1984 ജൂൺ നാലിനാണ് പ്രിയാമണി ജനിച്ചത്.
പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ