കനത്ത മഴ തുടരുന്നു: നാളെ സ്‌കൂളുകള്‍ക്ക് അവധി

13

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില സ്‌കൂളുകളില്‍ അതത് ജില്ലാ കളക്‌ടര്‍മാര്‍ വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു.

Advertisements

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം നഗരസഭ, ആര്‍പ്പൂക്കര, അയ്‌മനം, കുമരകം, മണര്‍ക്കാട്, തിരുവാര്‍പ്പ്, വിജയപുരം പഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാല്‍ സര്‍ക്കാര്‍ ബോര്‍ഡുകള്‍ നടത്താനിരുന്ന ഒരു പരീക്ഷകളും മാറ്റിയിട്ടില്ല

Advertisement