തെന്നിന്ത്യയിലെ പ്രിയ താരദമ്പതികളാണ് നയൻതാരയും, വിഘ്നേശ് ശിവനും. ആദ്യ ചിത്രത്തിനിടക്ക് പ്രണയത്തിലായ ഇരുവരും ഈ അടുത്താണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരുടെയും കരിയർ ലൈഫിൽ വമ്പിച്ച വിജയങ്ങളൊന്നും നേടാൻ സാധിച്ചിട്ടില്ല. മാത്രമല്ല അജിത് ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും വിഘ്നേശ് ശിവനെ മാറ്റുകയും ചെയ്തു.
ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ വീട്ടിൽ സ്വത്ത് തർക്കമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നടന്റെ അന്തരിച്ച പിതാവ് ശിവകൊലുദുവിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. എട്ട് സഹോദരങ്ങളാണ് വിഘ്നേശിന്റെ പിതാവിനുള്ളത്. ഇവർക്കെല്ലാം അവകാശപ്പെട്ട പൈതൃക സ്വത്ത് ഇദ്ദേഹം ഒറ്റയ്ക്ക് വിറ്റെന്ന് സഹോദരൻ ആരോപിക്കുന്നു.
പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. മീന കുമാരി എന്നാണ് വിഘ്നേശിന്റെ അമ്മയുടെ പേര്. ഐശ്വര്യ എന്ന സഹോദരിയും സംവിധായകനുണ്ട്. നയൻതാരയുമായുള്ള വിവാഹശേഷം വിഘ്നേശുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും വാർത്താ പ്രാധാന്യം നേടാറുണ്ട്. വിഘ്നേശിന്റെ കുടുംബവുമായി നയൻതാരയ്ക്ക് വലിയ ആത്മബന്ധം ഉണ്ട്.
അടുത്തിടെ സംവിധായകന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വിഘ്നേശ് സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനമാണ് നയൻതാരയ്ക്ക് മകനെ ഇഷ്ടപ്പെടാൻ കാരണമായതെന്ന് മീന കുമാരി പറഞ്ഞു. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് ചെറുപ്പത്തിലേ അവന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. മകൻ നല്ലവനായത് കൊണ്ടാണ് സിനിമയിലെ നായിക തന്നെ അവന് ജീവിതപങ്കാളിയാക്കിയത്. സ്വന്തം മകനായത് കൊണ്ട് പ്രശംസിച്ച് പറയുകയല്ലെന്നും മീന കുമാരി വ്യക്തമാക്കിയത്.
ഇതിനൊക്കെ പുറമേ കരിയറിൽ വിജയങ്ങളൊന്നും തന്നെ ഇല്ലാത്തത്, നായൻതാരയുടെ താരമൂല്യത്തെ ബാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
സിനിമയ്ക്കപ്പുറം ബിസിനസ് രംഗത്ത് നയൻതാര കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിന് പുറമെ ‘ലിപ് ബാം കമ്ബനി’ എന്ന കോസ്മെറ്റിക് കമ്ബനിയുടെ ഉടമകളിലാെരാളാണ് താരം. വിദേശ കമ്ബനികളിൽ ഉൾപ്പെടെ നിക്ഷേപവും ഉണ്ട്. കോടികളുടെ ആസ്തിയുള്ള നയൻതാര ആഡംബരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്.
മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…