ഇന്ത്യ കണ്ട മികച്ച അഭിനേത്രികളിൽ ാെരാളാണ് കാജോൾ. ബോളിവുഡിൽ മാത്രമല്ല, തെന്നിന്ത്യയിലും തന്റെ സാന്നിധ്യമറിയിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയിട്ടാണ് കാജോൾ അറിയപ്പെടുന്നത്. നടനായ അജയ് ദേവ്ഗണിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. രണ്ട് മക്കളുണ്ട് താരത്തിന്.
ഈയടുത്ത് നേതാക്കളെ കുറിച്ച് താരം നടത്തിയ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നത് എന്നായിരുന്നു നടിയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ട്വിറ്ററിലൂടെ കാജോൾ. കാജോളിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
Also Read
ലാൽ, ഇങ്ങനെയൊക്കെയാണ് ജീവിതം; അന്ന് ജോസ് പ്രകാശ് മോഹൻലാലിനോട് പറഞ്ഞത് ഇങ്ങനെ
ഒരു രാഷ്ട്രീയ നേതാക്കളെയും തരം താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശമെന്ന് താരം ട്വീറ്റ് ചെയ്തു. ഒരു നേതാവിന്റെയും പേര് പരാമർശിച്ചില്ലെങ്കിലും സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടന്നത്.’വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം പറയുകയുണ്ടായി. ഒരു രാഷ്ട്രീയ നേതാക്കളെയും തരം താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന മഹത്തായ നേതാക്കൾ നമുക്കുണ്ട്’ എന്നാണ് താരം ട്വീറ്റ് ചെയ്തത്.
തന്റെ പുതിയ വെബ് സീരിസായ ദ ട്രയലിന്റെ വെബ് ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം വിമർശനങ്ങൾക്ക് കാരണമായ പരാമർശം നടത്തിയത്. ദ ക്വിന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം. രാജ്യത്ത് മാറ്റം പതിയെ മാത്രമാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. അത് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. നമ്മെ ഭരിച്ച മിക്കവർക്കും കാഴ്ചപ്പാടുകളുണ്ടായിരുന്നില്ല.’
സുപർൺ വർമ സംവിധാനം ചെയ്യുന്ന കോർട്ട് ഡ്രാമയാണ് ദ ട്രയൽ. ജൂലൈ 14ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് റിലീസ്. അമേരിക്കൻ ലീഗൽ-പൊളിറ്റിക്കൽ ടെലിവിഷൻ ഡ്രാമ ദ ഗുഡ് വൈഫിന്റെ ഇന്ത്യൻ പതിപ്പാണ് ദ ട്രയൽ. ജിഷു സെൻഗുപ്തയാണ് നായകനായി എത്തുന്നത്. സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.