ലോകമറിയുന്ന താരങ്ങളെ മേക്കപ്പ് ചെയ്യുക എന്നത് ആവേശകരമായ കാര്യമാണ്. അത്തരത്തിലൊരു ഭാഗ്യം ലഭിച്ച മേക്കപ്പ് ആർട്ടിസ്റ്റാണ് അംബികാ പിള്ള. മേക്കപ്പിൽ ദേശീയ പുരസ്‌കാരം വരെ ലഭിച്ച അംബികയുടെ ജീവിതം സിനിമ പോലെ മനോഹരമാണ്. ഹെയർസ്റ്റെലിസ്റ്റ് ആയിരുന്ന അംബിക മേക്കപ്പ് ആർട്ടിസ്റ്റായത് അത്ഭുതമാണ്. വൻകിട മേക്കപ്പ് കമ്പനികൾ ഇന്ത്യയെ ഫോക്കസ് ചെയ്യാൻ തുടങ്ങിയത് ഐശ്വര്യയും, സുസ്മിതയുമടക്കമുള്ളവർ ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടാൻ തുടങ്ങിയപ്പോഴാണ്.
ഇപ്പോഴിതാ തന്റെ കരിയറിൽ ഐശ്വര്യയെ മേക്കപ്പ് ചെയ്ത അനുഭവം തുറന്ന് പറയുകയാണ് അംബികാ പിള്ള. ഐശ്വര്യയെ ആദ്യമായി മേക്കപ്പ് ചെയ്യാൻ അംബികക്ക് ഭാഗ്യം ലഭിക്കുന്നത് 1995ലാണ്.അംബികയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ മുമ്പ് ഹെയർ സ്റ്റെലിങ്ങാണ് ചെയ്തിരുന്നത്. മേക്കപ്പ് ചെയ്ത് എനിക്ക് വളരെ പരിചയമില്ലായിരുന്നു. ഞാൻ വളരെ ടെൻഷനിടിച്ചു. എന്തായാലും ചെയ്യാമെന്ന് കരുതി. ടേബിൾ സെറ്റ് ചെയ്തു. എന്റെ കിറ്റ് തുറന്നു. ഐശ്വര്യ വന്നു. അവൾ വളരെ നല്ല രീതിയിൽ പെരുമാറി. അംബിക, നിങ്ങൾ ഹെയർസ്‌റ്റൈലിസ്റ്റ് അല്ലേ, എപ്പോഴാണ് നിങ്ങൾ മേക്കപ്പ് ആർട്ടിസ്റ്റായതെന്ന് ചോദിച്ചു. ഈയടുത്തെന്ന് മറുപടി നൽകി.
അവൾ ഒരു നിമിഷം ചിന്തിച്ചു. എന്തുകൊണ്ട് ഞാൻ സ്വയം മേക്കപ് ചെയ്തുകൂടാ, നിങ്ങൾ ഹെയർ സ്‌റ്റൈൽ ചെയ്‌തോ എന്ന് പറഞ്ഞു. ഞാൻ ഓക്കെയെന്ന് പറഞ്ഞു. അപ്പോൾ എന്നെ മേക്കപ്പിന് വിളിച്ച ഹേമന്ദ് ത്രിവേദി കടന്ന് വന്നു. നിങ്ങളെ വിളിച്ചത് ഹെയറും മേക്കപ്പും ചെയ്യാനാണ്. നിങ്ങളല്ലാതെ ആരും അവളുടെ മുഖം തൊടില്ലെന്ന് ഹേമന്ദ് പറഞ്ഞു.
അങ്ങനെ ഞാൻ മേക്കപ്പ് ചെയ്തു. ഐശ്വര്യ കണ്ണടച്ച് ഇരുന്നു. ഐ മേക്കപ്പ് ചെയ്ത ശേഷം ഐശ്വര്യ കണ്ണ് തുറന്ന് നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. ബാബ അസ്മിയാണ് ആ ഷൂട്ടിന്റെ സിനിമാട്ടോഗ്രഫി ചെയ്തത്.
ക്യാമറയിലൂടെ ഐശ്വര്യയുടെ മുഖം നോക്കിയ ശേഷം ആരാണ് മേക്കപ്പ് ആർട്ടിസ്റ്റെന്ന് ചോദിച്ച് അദ്ദേഹം അലറി. ഞാൻ മുന്നോട്ട് വന്നു. എന്ത് മാജിക്കാണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നതെന്ന് ക്യാമറയിൽ വന്ന് നോക്കൂയെന്ന് അദ്ദേഹം പറഞ്ഞു. ആ പരസ്യത്തിലൂടെ എനിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചു. ഐശ്വര്യയുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചാണെന്നും അംബിക പിള്ള ഓർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അംബിക ഇക്കാര്യങ്ങൾ സംസാരിച്ചത്.
അതേസമയം ബോളിവുഡിലെ മറ്റ് താരങ്ങളെ കുറിച്ചും അംബിക പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. പ്രിയങ്ക ചോപ്ര ചുണ്ടിന് മാത്രമല്ല, മറ്റ് പല ശാസ്ത്രക്രിയകളും ചെയ്തിട്ടുണ്ടെന്നാണ് ്അംബിക പറഞ്ഞത്. ആദ്യം മൂക്ക് സർജറി ചെയ്തപ്പോൾ ശരിയായില്ല. പിന്നെ നാലഞ്ച് ഓപ്പറേഷൻ ചെയ്ത ശേഷമാണ് ശരിയായത്. അനുഷ്‌ക ശർമ്മ ബോടോക്‌സ് ചെയ്തത് കണ്ട് താൻ ഭയന്ന് പോയി. പ്ലാസ്റ്റിക് സർജറി ചെയ്ത് ഏറ്റവും മോശമായത് രാഖി സവന്ദിന്റെ മുഖമാണെന്നും അംബിക പിള്ള അന്ന് പറഞ്ഞു. ആരും പ്ലാസ്റ്റിക് സർജറി ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു.