ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് വിജയ കുമാർ. സഹ നടനായും വില്ലൻ വേഷങ്ങളിലുമൊക്കെ തിളങ്ങിയ വിജയകുമാറിന് ആരാധകരും ഏറെയാണ്.
കരിയറിന്റെ തുടക്കത്തിൽ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള ചിത്രങ്ങളാണ് നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാർ അഭിനയിച്ചു. ഇപ്പോഴും സിനിമകളിൽ സജീവമാണ് താരം.
അതേ സമയം സൂപ്പർതാര ചിത്രങ്ങളിലായിരുന്നു പ്രാധാന്യമുളള വേഷങ്ങളിൽ വിജയകുമാറിനെ പ്രേക്ഷകർ കൂടുതൽ കണ്ടത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു വിജയകുമാർ.
വിജയകുമാറിന് പിന്നാലെ മകൾ അർത്ഥനയും സിനിമയിലെത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകനും മലയാളത്തിലെ ശ്രദ്ധേയനായ യുവതാരവുമായ ഗോകുൽ സുരേഷ് നായകനായ മുത്തുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അർത്ഥനയുടെ സിനിമാ അരങ്ങേറ്റം.
അതേ സമയം പിതാവ് വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ വീഡിയോ അർഥന ഇൻസ്റ്റാഗ്രാമിലൂടെ കഴിഞ്ഞു ദിവസം പുറ്തതു വിട്ടിരുന്നു. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അർഥന ആരോപിച്ചിരുന്നു.
വിജയകുമാർ മതിൽ ചാടി കടന്ന് വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച വീഡിയോ സഹിതം പങ്കുവച്ച് കൊണ്ട് ആയിരുന്നു അർഥനയുടെ ആരോപണം. എന്നാൽ അതിന് പിന്നാലെ പ്രതികരണവുമായി വിജയ കുമാറും രംഗത്ത് എത്തിയിരുന്നുയ ഇപ്പോളിതാ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി രംഗത്ത് എത്തിയിരിക്കുകയണ് അർഥന. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശ്‌സ്തിയുടേയോ തണലിൽ അല്ല ജിവിച്ചതെന്നാണ് അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാർലറും നടത്തിയാണ് അമ്മ വളർത്തിയത്. അതു കൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം. തനിക്കോ കുടുംബ ത്തിനോ വേണ്ടി വിജയകുമാർ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അർഥന കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
എന്നാൽ, മകളെ കാണാനാണ് വീട്ടിൽ പോയത് എന്നായിരുന്നു വിജയകുമാറിന്റെ വിശദീകരണം. ഇളയ മകൾ പ്ലസ് ടു പാസായത് അറിഞ്ഞ് ഉപരി പഠനത്തെക്കുറിച്ചു ചോദിക്കാനും താൻ അയച്ച പണം കിട്ടിയോ എന്നറിയാനുമാണ് പോയത്.
ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ പറഞ്ഞിരുന്നു.
മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…