ഞങ്ങൾ ബന്ധുക്കളാണ്; പക്ഷെ പരസ്പരം അടുത്ത ബന്ധമല്ല; വിദ്യയേക്കാൾ എനിക്കവളുടെ അച്ഛനുമായാണ് ബന്ധം; പ്രിയാമണി

207

ബോളിവുഡിലെ മിന്നും താരമാണ് വിദ്യാബാലനെങ്കിൽ, തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ പ്രധാനിയാണ് പ്രിയാമണി. സിനിമയിൽ ഇരുവർക്കും പരസ്പരം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. തന്റെ അഭിനയമികവുക്കൊണ്ട് ദേശീയ പുരസ്‌കാരം നേടിയ വിദ്യയെ, പദ്മശ്രീ നല്കി രാജ്യം 2014 ൽ ആദരിച്ചിരുന്നു.

അതേസമയം ചെന്നൈ എക്‌സ്പ്രസ്, ഫാമിലിമാൻ എന്നീ സിനിമകളിലുടെ പാൻ ഇന്ത്യൻ താരമായി വളരാൻ പ്രിയാമണിക്ക് സാധിച്ചിട്ടുണ്ട്. പരുത്തിവീരനിലെ അഭിനയത്തിന് രാജ്യം പ്രിയാമണിയെ ദേശീയ പുരസ്‌കാരം നല്കി ആദരിച്ചു. എന്നാൽ വിദ്യയും, പ്രിയാമണിയും ബന്ധുക്കളാണെന്ന കാര്യം അധികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. പൊതു ഇടങ്ങളിൽ ഇരുവരും ഒരുമിച്ച് വരുന്നതോ, പരസ്പരം സംസാരിക്കുന്നതോ ആരാധകർ കേട്ടിട്ടില്ല എന്നതാണ് സത്യം.

Advertisements

Also Read
ആരാധകരെ ആവേശം കൊള്ളിച്ച് കിടലന്‍ ഡാന്‍സുമായി തമന്ന, ജയിലറിലെ ആദ്യ ഗാനം കാവാല എത്തി, വൈറല്‍

വർഷങ്ങൾക്ക് മുമ്പാണ് ഒരിക്കൽ പ്രിയാണിയെ പറ്റി വിദ്യാബാലൻ പരാമർശിച്ചിരുന്നത്. അന്ന് ഡിഎൻഎ ക്ക് നല്കിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞതിങ്ങനെ; ”അതെ ഞങ്ങൾ ബന്ധുക്കളാണ്. പക്ഷെ ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഞങ്ങൾ അകന്ന ബന്ധുക്കളാണ്. ഒരിക്കൽ ഒരു അവാർഡ് വേദിയിൽ വച്ച് കണ്ടിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ബന്ധമില്ല. അവൾ മികച്ചൊരു നടിയാണ്. കരിയറിലും നന്നായി പോകുന്നു. കൂടുതൽ കരുത്താകട്ടെ എന്നാണ് വിദ്യ പറഞ്ഞത്.

എന്നാൽ വിദ്യയുമായുള്ള ബന്ധത്തിന് പ്രിയാമണിയുടെ മറുപടി ഇങ്ങനെ; എനിക്ക് വിദ്യയേക്കാൾ കൂടുതൽ ബന്ധം അവരുടെ അച്ഛനുമായാണ്. മുംബൈയിൽ പോകുമ്പോഴൊക്കെയും ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ട്. വിദ്യയെ കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അവളൊരു നടിയാണ്. കസിൻസ് ആണെന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.

Also Read
കടുത്ത നിരാശയിലായിരുന്നു, രാത്രികളില്‍ പോലും അമ്പലത്തില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു, വിശ്വാസം പോലും പരീക്ഷിക്കപ്പെടുന്നത് പോലെ തോന്നി, ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് വിദ്യാബാലന്‍ പറയുന്നു

ഒരു നടിയെന്ന നിലയിൽ അവളിൽ ഞാൻ അഭിമാനിക്കുന്നു.അവൾ ചെയ്‌ത്വെച്ചിരിക്കുന്ന കാര്യങ്ങൾ നോക്കു ഗംഭീരമാണ്. അസാധ്യനടിയാണവൾ എന്നാണ് പ്രിയാമണി പറഞ്ഞത്. ഫാമിലി മാനിന് ശേഷം വീണ്ടും ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് പ്രിയാണി. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് വരുന്നത്. ചിത്രത്തിൽ ഷാരുഖ്ഖാനാണ് നായകൻ. നയൻതാര, വിജയ് സേതുപതി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോൾ

Advertisement