കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ വിഷയമായിരുന്നു നടി അർഥന പങ്കുവെച്ച കുറിപ്പും വീഡിയോയും. അച്ഛനും നടനുമായ വിജയകുമാർ താൻതാമസിക്കുന്ന വീടിന്റെ മതിൽ ചാടി കടന്ന് എത്തുന്ന വീഡിയോ സഹിതമായിരുന്നു അർഥനയുടെ കുറിപ്പ്.
അച്ഛൻ ഭീ ഷ ണിപ്പെടുത്തിയെന്നും സിനിമയിൽ അഭിനയിക്കാൻ സമ്മതിക്കില്ലെന്നും അർഥന ആരോ പി ച്ചിരുന്നു. ഇപ്പോഴിതാ വീട്ടിൽ അതിക്രമിച്ച് കയറി ഭീ ഷ ണിപ്പെടുത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താൻ ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയതെന്ന് വിജയകുമാർ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വിജയകുമാറിന്റെ മകൾ അർഥന ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.
ALSO READ- അന്ന് ലോഹിതാദാസിന് മഞ്ജു വാര്യരിൽ വിശ്വാസ കുറവ് ഉണ്ടായിരുന്നു; സിബി മലയിൽ പറഞ്ഞത്
വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി പോകുന്ന വീഡിയോ അർഥന സമൂഹമാധ്യമങ്ങളിലിട്ടിരുന്നു. അമ്മയും വയസായ അമ്മൂമ്മയും താമസിക്കുന്ന വീട്ടിലെത്തി ഭീ ഷ ണിപ്പെടുത്തുന്നു എന്ന പരാതി പോലീസിൽ നിലനിൽക്കുമ്പോഴാണ് ഈ അതി ക്ര മ മെന്നാണ് അർഥന പറയുന്നത്.
അർഥനയുടെ കുറിപ്പ്:
‘എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതിൽ ചാടി ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിലുള്ളത്.’
തന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്. താനും തന്റെ അമ്മയും സഹോദരിയും 85 വയസുള്ള അമ്മൂമ്മയ്ക്കൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ വീട്ടിൽ അതിക്രമിച്ചു കയറുന്നു. അദ്ദേഹത്തിനെതിരെ നൽകിയ തങ്ങൾ നിരവധി പോലീസ് കേസുകൾ നിലവിലുണ്ട്.
വീടിന്റെ മതിൽ ചാടി കടന്ന് വന്നാണ് ജനലിലൂടെ തങ്ങളെ ഭീഷണിപ്പെടുത്തിയത്. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ താൻ അദ്ദേഹത്തോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ തന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് അഭിനയിക്കണമെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നു പറയുകയായിരുന്നു.
കൂടാതെ, ജീവിക്കാൻ വേണ്ടി അമ്മൂമ്മ തന്നെ വിൽക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ തന്റെ മലയാളം സിനിമയുടെ പ്രവർത്തകരെയും വിളിച്ച് ചീത്ത പറഞ്ഞു.
മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…
തന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അർഥന കുറിച്ചു.