ഞാൻ ന്യൂജെൻ ആയിട്ടില്ല; തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന,കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ; കൊറിയൻ പാട്ടൊന്നും കേൾക്കാറില്ല: നമിത പ്രമോദ്

99

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നർത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനിൽ എത്തിയത്.

അന്തരിച്ച പ്രമുഖ സംവിധാനയകൻ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയിൽ എത്തിയത്. ആ ചിത്രത്തിൽ റഹ്‌മാന്റെ മകളുടെ വേഷത്തിൽ എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി എത്തി.

Advertisements

തുടർന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസൊക്കെയായി തിരക്കിലാണ് നമിത പ്രമോദ്. സോഷ്യൽമീഡിയയിൽ സജീവമായ നമിത തന്റെ പുത്തൻ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ- നീയുണ്ടെങ്കിൽ അമ്മയ്ക്ക് വലിയ ധൈര്യമാണെന്ന് സുബി പറയും; സുധി ചേട്ടനെ മിസ് ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ നമ്മളും പോവാനുള്ളതാണ്; ദേവി ചന്ദന

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് അഭിപ്രായം തുറന്ന് പറയുകയാണ് നമിത. തനിക്ക് നിലവിൽ വിവാഹം എന്ന് എന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതികളൊന്നും ഇല്ലെന്നും താരം പറയുന്നു. എന്നാൽ, എന്തൊക്കെയായാലും താനൊരു നല്ല പാർട്നർ ആയിരിക്കുമെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

തന്നോട് എപ്പോൾ ചോദിച്ചാലും താൻ പറയും അഞ്ചു വർഷം കഴിയുമ്പോൾ വിവാഹം കഴിഞ്ഞിട്ടുണ്ടാകും എന്ന്. പക്ഷേ, സന്ദർഭവും ആളുമൊക്കെ ഒത്തു വരണമല്ലോ. അതുകൊണ്ട് നടക്കുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, ഞാനൊരു നല്ല പാർട്നർ ആയിരിക്കും. അച്ഛൻ പ്രമോദും അമ്മ ഇന്ദുവും തമ്മിലുള്ള സ്നേഹവും അടുപ്പവുമാണ് തന്റെ ടെക്സ്റ്റ് ബുക്കെന്നും നമിത റഞ്ഞു.

ALSO READ- ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങിയ ഹിലയ്ക്ക് കിട്ടിയത് മുട്ടൻ പണി; വല്ല ലോക്കൽ കടയിലും നോക്കാമെന്ന് അംജു; വൈറലായി വീഡിയോ

പ്രവാസിയായിരുന്ന അച്ഛൻ തിരിച്ചെത്തിയതിന് ശേഷം അവരുടെ സ്നേഹവും ആത്മബന്ധവും കണ്ടാണു താനും അനിയത്തിയും വളർന്നത്. അവർ ഭയങ്കര ജോളിയാണ്, പരസ്പരം വലിയ ബഹുമാനവും. അച്ഛൻ എപ്പോഴും പറയും, സെൽഫ് റെസ്പെക്റ്റ് വിട്ട് ഒന്നും ചെയ്യരുത്. നോ പറയേണ്ടിടത്തു നോ പറയണമെന്നും നമിത പറയുന്നു.

അതേസമയം, ഈ ചിട്ടകളിൽ വളർന്നതു കൊണ്ടാകും താനിപ്പോഴും ന്യൂജെൻ ആയിട്ടില്ല. രണ്ടു ദിവസം കൂടുമ്പോൾ തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്നയാളാണ്. ആഴ്ചയിലൊരിക്കൽ ദേഹത്തു കുഴമ്പിട്ടു കുളിക്കാറുണ്ടെന്നും നമിത പറയുന്നു.

താൻ കൊറിയൻ പോയിട്ട് ഇംഗ്ലിഷ് പാട്ടു പോലും കേൾക്കാറില്ല. എആർ റഹ്‌മാനും ഹാരിസ് ജയരാജുമാണു ഫേവറിറ്റ്സെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

Advertisement