നീയുണ്ടെങ്കിൽ അമ്മയ്ക്ക് വലിയ ധൈര്യമാണെന്ന് സുബി പറയും; സുധി ചേട്ടനെ മിസ് ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ നമ്മളും പോവാനുള്ളതാണ്; ദേവി ചന്ദന

299

സിനിമാ സീരിയൽ ആരാധകരായ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളാി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിൽലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.

Advertisements

ഒരുസമയത്ത് ദേവി ചന്ദന തൊണ്ണൂറ് കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചിരുന്നു. പിന്നീട് താരം അസുഖം കാരണം ഡയറ്റും എക്‌സൈസും എടുക്കാൻ സാധിക്കാതെ വന്നതോടെ പഴയ ഭാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ALSO READ- ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങിയ ഹിലയ്ക്ക് കിട്ടിയത് മുട്ടൻ പണി; വല്ല ലോക്കൽ കടയിലും നോക്കാമെന്ന് അംജു; വൈറലായി വീഡിയോ

താൻ ഈ സമയത്തെല്ലാം ബോഡി ഷെ യ് മിംഗിന് ഇ രയായിരുന്നു. അതേസമയം ഭക്ഷണം കഴിച്ചിട്ട് തന്നെയാണ് തടിവെച്ചതെന്നും എന്നാൽ ശുദ്ധ വെജിറ്റേറിയനാണ് താനെന്നും ദേവി ചന്നന്ദന വെളിപ്പെടുത്തിയിരുന്നു.

‘9ാം ക്ലാസ് മുതൽ ഞാൻ വെജിറ്റേറിയൻ ആയതാണ്. ആരും നിർബന്ധിച്ചതൊന്നുമല്ല, സ്വന്തം തീരുമാനമായിരുന്നു. ഭർത്താവിന്റെ വീട്ടിൽ അദ്ദേഹം ഒഴികെ ബാക്കിയെല്ലാവരും വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നവരാണ്. വീട്ടിൽ നോൺ വെജ് കുക്ക് ചെയ്യാറില്ല. കിഷോർ പുറത്ത് നിന്നാണ് നോൺ കഴിക്കുന്നത്’- എന്നാണ് ദേവി ചന്ദന പുതിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ALSO READ-അന്ന് അപ്പന്റെ മരണം പത്രത്തിൽ കൊടുക്കാൻ കാശില്ലായിരുന്നു, സിനിമയിലെ ഒരു പ്രമുഖനോട് ചോദിച്ചിട്ട് തന്നില്ല: കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്

അതേസമയം, പുറത്ത് ഷോയ്ക്ക് പോവുമ്പോൾ വെജിറ്റേറിയൻസിന് ബുദ്ധിമുട്ടാണ്. മുട്ടയെങ്കിലും ഉള്ള ഭക്ഷണമായിരിക്കും കിട്ടുന്നത്. അങ്ങനെയാണ് കിഷോർ നോൺ കഴിച്ച് തുടങ്ങിയത്. എന്നാൽ ഞാൻ അപ്പോഴും ബ്രഡും ജാമും കൊണ്ട് കഴിയും. പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല. ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണ്. ഇടയ്ക്കൊരു ന്യൂമോണിയ വന്ന് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാത്ത അവസ്ഥയൊക്കെയുണ്ടായിരുന്നു. അതിന് ശേഷം ജിമ്മിലൊക്കെ പോവുന്നതിന് നിയന്ത്രണങ്ങളുണ്ട്. കുറയ്ക്കാൻ ശ്രമിച്ചാൽ തടി കുറയുമെന്ന് അനുഭവത്തിലൂടെ മനസിലായതാണ്.’- എന്നും ദേവി പറയുന്നു.

കൂടാതെ തനിക്ക് സ്റ്റേജ് പെർഫോമൻസ് ചെയ്യാനാണ് ഏറെയിഷ്ടം. ആർടിസ്റ്റാണെങ്കിലും എന്താണ് ചെയ്യേണ്ടത് എന്നതിന് നമുക്ക് ചോയ്സില്ല. എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ദേവി ചന്ദന പറഞ്ഞു. ഗ്ലിസറിനിട്ട് കരച്ചിൽ സീൻ ചെയ്യാനൊന്നും വലിയ ഇഷ്ടമില്ല. എപ്പോഴും നെഗറ്റീവ് ക്യാരക്ടർ ചെയ്യരുത്. ജീവിതത്തിൽ അറിയാതെ അങ്ങനായിപ്പോവുമെന്ന് ചെറിയമ്മ പറഞ്ഞിട്ടുണ്ട്. അവര് കാണുമ്പോഴെല്ലാം ഭയങ്കരി ഇമേജാണല്ലോയെന്നാണ് ദേവിയുടെ പ്രതികരണം.

തനിക്ക് സ്‌കൂൾ കാലം മുതലേ സുബിയെ അറിയാം. എൻസിസിയിലൂടെയാണ് പരിചയപ്പെടുന്നത്. നേവൽ ബേസിൽ ഒരു ക്യാംപുണ്ടായിരുന്നു. ആ ക്യാംപിൽ താൻ നൃത്തം ചെയ്തിരുന്നു. അന്ന് മൈക്കിൾ ജാക്സന്റെ ഡാൻസായിരുന്നു സുബി ചെയ്തത്. അത് തന്നെ ഞെട്ടിച്ചിരുന്നെന്നും ദേവി ചന്ദന പറയുന്നു.

സുബി തനിക്ക് വളരെ അടുത്ത സുഹൃത്തായിരുന്നു. ഒന്നിച്ച് ഒത്തിരി ട്രിപ്പ് പോയിട്ടുണ്ടായിരുന്നു. നീയുണ്ടെന്നറിഞ്ഞാൽ അമ്മയ്ക്ക് ഭയങ്കര സമാധാനമാണെന്ന് സുബി പറയാറുണ്ടെന്നും ദേവി ചന്ദന വെളിപ്പെടുത്തി.

‘സുധിച്ചേട്ടന്റെ കൂടെയും കുറേ ഷോയ്ക്ക് പോയിട്ടുണ്ട്. ഇതിന്റെ അകത്ത് എക്സ്ട്രാ ആളാണ് ഞാനെന്ന ഫീലൊന്നും ഇല്ലാതെയാണ് പെരുമാറാറുള്ളത്. മിസ് ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ നമ്മളും പോവാനുള്ളതാണ്, അവര് കുറച്ച് നേരത്തെ പോയി എന്നേയുള്ളൂ.’- എന്നാണ് ദേവി ചന്ദനയുടെ വാക്കുകൾ.

Advertisement