ഒരുകാലത്ത് ഒരു തലമുറയുടെ ക്രഷ്, സിനിമയില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ വാഹനാപകടം, മരുന്നുകള്‍ കാരണം മുടിയെല്ലാം കൊഴിഞ്ഞ് രൂപം മാറി, നടന്‍ അരവിന്ദസ്വാമിയുടെ ജീവിതം, വെളിപ്പെടുത്തല്‍

475

തെന്നിന്ത്യയില്‍ ഒരു കാലത്ത് ഒത്തിരി ആരാധകരുള്ള നടനായിരുന്നു അരവിന്ദ സ്വാമി. ഒരു തലമുറയുടെ തന്നെ ക്രഷ് ആയിരുന്നു നടനെന്ന് പറയാം. റോജ എന്ന ഒറ്റ ചിത്രം മതി അദ്ദേഹത്തെ എക്കാലവും ഓര്‍ക്കാന്‍.

Advertisements

പിന്നീടും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം നായകനായി. ഒത്തിരി അവസരങ്ങള്‍ തേടിയെത്തിയിട്ടും എന്നാല്‍ അദ്ദേഹം പിന്നീട് സിനിമാലോകം തന്നെ ഉപേക്ഷിക്കുകയായിരുന്നു. ബിഗ് സ്റ്റാര്‍ ആവുമെന്ന് ലോകം വിധിയെഴുതിയ സമയത്തായിരുന്നു അരവിന്ദ് സ്വാമിയുടെ തീരുമാനം.

Also Read: അഡാറ് ലവിന് ശേഷം ഒമര്‍ലുലുവുമായി ഒരു കണക്ഷനുമില്ല, തുറന്നുപറഞ്ഞ് പ്രിയവാര്യര്‍, ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന സംശയത്തില്‍ സോഷ്യല്‍മീഡിയ

2000ത്തോടെ നടന്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു. പിന്നീട് 2013ലാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബാലു അരവിന്ദ് സ്വാമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

കോടീശ്വരനും വ്യവസായിയുമായ വിഡി സ്വാമിയുടെ മകനാണ് അരവിന്ദ് സ്വാമി. അദ്ദേഹം സിനിമയില്‍ അവസരം തേടി കോടമ്പാക്കത്ത് അലഞ്ഞ് നടന്നിട്ടില്ലെന്നും ഒരു ഡോക്ടറാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും സിനിമയിലേക്ക് എത്തുകയായിരുന്നുവെന്നും ബാലു പറയുന്നു.

Also Read: വടിവേലുവിനെ നായകനാക്കാന്‍ തീരുമാനിച്ച റൊമാന്റിക് ചിത്രം, ഒടുവില്‍ നായകവേഷത്തിലെത്തിയത് വിജയ്, സംഭവിച്ചത് ഇതായിരുന്നു

വലിയ നടനായിട്ടും സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അദ്ദേഹം സിനിമ ഉപേക്ഷിച്ചത് അച്ഛന്റെ കോടിക്കണക്കിന് ആസ്തിയുള്ള ബിസിനസ്സുകള്‍ നോക്കി നടത്താന്‍ വേണ്ടിയായിരുന്നുവെന്നും അതിനിടെയായിരുന്നു അദ്ദേഹത്തിന് അപകടം സംഭവിക്കുന്നതെന്നും നട്ടെല്ലിന് പരിക്ക് പറ്റി നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ബാലു പറയുന്നു.

പിന്നീട് അദ്ദേഹത്തിന്റെ രൂപം തന്നെ മാറി. മരുന്നുകളുടെ സൈഡ് എഫക്ട് കാരണം മുടി കൊഴിഞ്ഞു. ഇത് കണ്ട മണിരത്‌നമാണ് പഴയ അരവിന്ദസ്വാമിയായി അദ്ദേഹത്തെ സിനിമയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും ബാലു കൂട്ടിച്ചേര്‍ത്തു.

Advertisement