ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.
പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേ സമയം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു പ്രിയ വാര്യര്‍. വ്യക്തി ജീവിതത്തില്‍ ഒത്തിരി കളിയാക്കലുകളും വിമര്‍ശനങ്ങളുമാണ് താരം നേരിട്ടത്.
അടുത്തിടെ സംവിധായകന്‍ ഒമര്‍ലുലു പ്രിയയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ഒമര്‍ലുലുവിനെ കുറിച്ച് പ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടാര്‍ ലവ് എന്ന ചിത്രത്തിന് ളേശം ലംവിധായകനുമായി ഒരു കണക്ഷനും വെച്ചിട്ടില്ലെന്ന് പ്രിയ പറയുന്നു.
ചിത്രത്തില്‍ ഒരു ചെറിയ റോള്‍ കിട്ടുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ പ്രധാനവേഷം തന്നെ കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നും മെയിന്‍ കഥാപാത്രമായിരുന്ന ഒരാള്‍ എത്തില്ലെന്ന് പറഞ്ഞതോടെയാണ് തന്നോട് ആ കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കുന്നതെന്നും കുറേ കഴിഞ്ഞപ്പോഴാണ് ആ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടെന്ന് അറിഞ്ഞതെന്നും പ്രിയ പറയുന്നു.
Also Read: ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ അവിഹിതം, ഭാര്യയും കാമുകനും അടക്കം അഞ്ച് പേർ അറസ്റ്റിൽ
അതേസമയം ഇങ്ങനെയൊക്കെ പറയാനും മാത്രം പ്രിയയും സംവിധായകനും തമ്മില്‍ എന്താണ് പ്രശ്‌നമെന്ന സംശയത്തിലാണ് ആരാധകര്‍, ഒമര്‍ലുലു നേരത്തെ പ്രിയയ്‌ക്കെതിരെ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.