ബിഗ്‌ബോസിൽ ചുംബന വിവാദം; ക്ഷമ പറഞ്ഞ് സൽമാൻഖാൻ

375

ബോളിവുഡിന്റെ മോസ്റ്റ് എലിജിമ്പിൾ ക്രോണിക് ബാച്ചിലർ ആണ് സൽമാൻഖാൽ. സിനിമ പോലെ തന്നെ പ്രണയവും പ്രണയത്തകർച്ചകളും വിവാദങ്ങളും വേട്ടയാടിയപ്പോഴും തന്റെ ആദർശങ്ങളിൽ ഉറച്ച് നിന്ന താരം ബോളിവുഡിലെ മുടിചൂടാ മന്നനാണ്. ചില കാര്യങ്ങളിൽ താരം എപ്പോഴും തന്റേതായ വ്യക്തിത്വം കാത്ത് സൂക്ഷിക്കാറുണ്ട്. ഓൺ-സ്‌ക്രീനിൽ ചുംബിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ.

മലയാളത്തിൽ മോഹൽലാൽ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോ, ഹിന്ദിയിൽ അവതരിപ്പിക്കുന്നത് സൽമാൻഖാനാണ്. അടുത്തിടെ ബിഗ് ബോസ് OTT 2ൽ ആകാൻക്ഷ പുരിയും ജദ് ഹദീദും ലിപ് ലോക്ക് ചുംബനം കൈമാറിയതിൽ സൽമാൻ ഖാൻ വളരെ അസ്വസ്ഥനാണ്. വീക്കെൻഡ് എപ്പിസോഡിനായി എത്തിയപ്പോൾ സൽമാൻ ഈ പ്രശ്‌നം ചർച്ചാവിഷയമാക്കി. ജാദിന്റെ പ്രവർത്തികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു

Advertisements

Also Read
പിറന്നാൾ ദിനത്തിൽ അമ്മക്ക് ആശംസകളുമായി മകൾ; ഫോട്ടോ കണ്ട് നിങ്ങൾ സഹോദരിമാർ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; വൈറലായി പോസ്റ്റ്

ഒടിടി പ്ലാറ്റ്‌ഫോം ആയിട്ടുപോലും ജാദിന്റെ ചില പ്രവർത്തനങ്ങൾ ക്യാമറയിൽ പോലും പ്ലേ ചെയ്യാൻ കഴിയാത്തതാണെന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. ഒരു വഴക്കിനിടെ കൂടെയുള്ള ആൾക്ക് പിൻഭാഗം കാണിച്ചതും വൃത്തിക്കേടാണെന്ന തരത്തിലായിരുന്നു സൽമാന്റെ ഇടപെടൽ. ഇതിനെല്ലാം സാക്ഷിയാകേണ്ടി വന്നതിൽ സൽമാൻ പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും സൽമാൻ പറഞ്ഞു.

അതേസമയം തങ്ങളുടെ ചുംബനം ഒരു അഭിനയത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കാൻ ശ്രമിച്ച ജാദിനെയും ആകാംക്ഷയെയും സൽമാൻ എതിർത്താണ് സംസാരിച്ചത്. നിങ്ങളുടെ നാട്ടിലോ, നേരിട്ടു പരിചയമുള്ളവരോടൊ ഇതുപോലെ പെരുമാറുമോ എന്നാണ് സൽമാൻ ആവർത്തിച്ച് ചോദിച്ചത്.

Also Read
പിറന്നാൾ ദിനത്തിൽ അമ്മക്ക് ആശംസകളുമായി മകൾ; ഫോട്ടോ കണ്ട് നിങ്ങൾ സഹോദരിമാർ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; വൈറലായി പോസ്റ്റ്

എന്നാൽ നിങ്ങൾ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ല ഇവിടെ. നിങ്ങളോട് ആരും അത് ചെയ്യാൻ ആവശ്യപ്പെട്ടില്ല. ഇത് തിരക്കഥയല്ല. ‘ ആദ്യം പ്രതിരോധിക്കാൻ ജാദ് ശ്രമിച്ചെങ്കിലും പിന്നീട് സൽമാനോട് ക്ഷമാപണം നടത്തി. തന്റെ പ്രവൃത്തിയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത് നികത്താൻ ആഗ്രഹിക്കുന്നുവെന്നും ജാദ് പറഞ്ഞു.

Advertisement