രണ്ടു വാക്കിലും വലുതാണ് അവർക്കിടയിലെ സ്‌നേഹം; നമ്മുടെ മുൻപിൽ അത് കാണിക്കണ്ട കാര്യം ഉണ്ടോ? ഗായിക സിത്താരയെ കുറിച്ച് വൈറലായി കമന്റ്

76

യുവജനോൽസവ വേദികളിൽ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാർ. ഗായിക എന്നതിന് പുറമേ അഭിനേത്രി, നർത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാർ.

സ്‌കൂൾ കോളജ് കലോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാർ.

Advertisements

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധർവ സംഗീതം സീനിയേഴ്‌സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര. രണ്ട് തവണ സംസ്ഥാമ പുരസ്‌കരാവും ഗായികയെ തേടി എത്തിയിരുന്നു.

ALSO READ- ‘ഞാൻ പറയുന്ന സിനിമകളിൽ അഭിനയിച്ചാൽ മതി’; മതിൽ ചാടിയെത്തി വിജയകുമാർ ഭീഷണി മുഴക്കി; അമ്മൂമ്മ തന്നെ വിൽക്കുകയാണെന്ന് ആരോപിച്ചെന്നും മകൾ അർഥന

ഈയടുത്താണ് താരം ജന്മദിനം ആഘോഷിച്ചത്. സിത്താരയ്ക്ക് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇതിനിടയിൽ ഏറഎ ശ്രദ്ധേയമാവുകയാണ് സിത്താരയുടെ ഭർത്താവ് ഡോ. എം സജീഷിന്റെ കുറിപ്പ്. പിറന്നാൾ ആശംസകൾ നേർന്ന് സജീഷ് നീണ്ട കുറിപ്പ് തന്നെയാണ് പങ്കിട്ടത്.

അതേസമയം, സജീഷിന്റെ വലിയ പോസ്റ്റിന് മറുപടിയായി ഒരു ലവ് ആണ് സിതാര കമന്റ് ആയി ഇട്ടത്. ഇതോടെ, സിതാര, ഇത്രയും ഹൃദയത്തിൽ തട്ടുന്ന ഒരു ആശംസക്ക് റിപ്ലൈ വെറും ഒരു ലവിൽ ഒതുക്കിയത് ഒട്ടും ശരി ആയില്ല എന്നാണ് ചില ആരാധകർ അഭിപ്രായപ്പെട്ടത്.

ALSO READ- ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, സ്വർണ്ണ തിളക്കത്തിനു പിന്നാലെ എല്ലാ കണ്ണുകളും പാഞ്ഞു; കാവ്യയുടെയും ഉർവശിയുടെ വിവാഹം ബന്ധം തകരാൻ കാരണമിതെന്ന് കുറിപ്പ്

എന്നാൽ ഈ കമന്റിന് മറുപടിയായി സിത്താരയുടെ ആരാധകർ തന്നെയെത്തി. രണ്ടു വാക്കിലും വലുതാണ് അവർക്കിടയിലെ സ്‌നേഹം. അത് അവർക്ക് പരസ്പരം അറിയാം. നമ്മുടെയൊക്കെ മുൻപിൽ അത് കാണിക്കണ്ട കാര്യം ഉണ്ടോ? ഒരു കമന്റ് കണ്ടിട്ട് അവരുടെ സ്‌നേഹത്തെ ആരും ജഡ്ജ് ചെയ്യാൻ നിൽക്കണ്ടാ എന്നാണ് വിമർശകരോട് ഇവർക്ക് പറയാനുള്ളത്.

സിത്താര കൃഷ്ണകുമാറിന്റെ ജന്മദിനത്തിൽ ഭർത്താവ് ഡോ. സജീഷ് കുറിച്ചതിങ്ങനെ:

‘ജന്മദിനം സ്മരണകളുടെ ദിവസം കൂടിയാണ്. ജരിതകാലത്തിലെ ജൈവിക നിമിഷങ്ങൾ സ്മൃതികളിലൂടെ പുനർജനിക്കുന്നൊരു പുതുദിനം. ദിനരാത്രങ്ങൾ കാട്ടുകുതിരകളെപ്പോലെ ജീവിതഗതിവിഗതികളിൽ അതിവേഗം കുതിയ്ക്കുമ്പോൾ, നിന്ന് കിതയ്ക്കാൻ, കടന്നുവന്ന വഴികളിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞുനോക്കാൻ ഓർമ്മകളുടെ ഒരത്താണി. എത്തിയേടത്തോളം എളുപ്പവഴികൾ ഉണ്ടായിരുന്നില്ലല്ലോ, ഒരിക്കലും ഒന്നിനും ഒരിടത്തും. വിയർപ്പിന്റെ വിലയറിഞ്ഞുകൊണ്ടുള്ള വരവ്. ലാഭനഷ്ടങ്ങളിൽ കണക്കെടുക്കാത്ത കഠിനാധ്വാനം.

പ്രതിസന്ധികളിലൊന്നും പതറാത്ത, പാരിതോഷികങ്ങളിലും പുരസ്‌കാരങ്ങളിലും അധികമൊന്നും അഭിരമിക്കാത്ത പോരാട്ടത്തിന്റെ നാൾ ജീവിതം. അതിനാലാവണം ഓരോ പിറന്നാളിനും പെരുമയും പൊരുളുമേറുന്നത്. സഹജീവികളോടുള്ള സഹാനുഭൂതിയും, സാമൂഹിക സാഹചര്യങ്ങളോടും സമാനഹൃദയരോടും സംവദിച്ചുകൊണ്ടുള്ള സഹവർത്തിത്വത്തിലൂടെ സ്വരൂപിച്ചെടുത്ത നിലപാടുകളും, കാലികമായി കാച്ചി മിനുക്കിയെടുക്കുന്ന കലയും കൈമുതലായ ഒരാൾ.

അറിവുകൾക്കായുള്ള അലച്ചിലിൽ അവനവനോടു തന്നെ സദാ കലഹിച്ചു കൊണ്ടിരിക്കുന്ന ഒരർട്ടിസ്റ്റിന് അതൃപ്തിയുടെ അസ്വസ്സ്ഥാവസ്ഥകൾ അനുവദനീയമത്രെ. അതിലും ആനന്ദം കണ്ടെത്തുക. ഒന്നിലും ഒതുങ്ങി നിൽക്കാതിരിക്കുക. സൗമ്യസൗഹൃദങ്ങളുടെ സാന്ത്വനസന്തോഷങ്ങളിൽ മുഴുകുക, സാന്ദ്രസംഗീതത്തിന്റെ സാഗരസാധ്യതകൾ തേടി ഒഴുകുക. സ്വയം ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്തുകൊണ്ടേയിരിക്കുക. പരസ്പരം പകുത്തുനൽകാൻ ഇഷ്ടം പോലെ ഇടമുണ്ടാകട്ടെ, ഇടയുണ്ടാവട്ടെ. ജീവിതപ്പാതയിൽ ഈയുള്ളവനുണ്ടാവും പതിവായി, പതിയായി, പാതിയായി ജീവനുള്ളിടത്തോളം.ജീവന്റെ ജീവന്.’

Advertisement