വയസായ അമ്മൂമ്മയും സഹോദരിയും അമ്മയും താമസിക്കുന്ന വീട്ടിലെത്തി നടൻ കൂടിയായ വിജയകുമാർ ഭീഷണി മുഴക്കിയെന്ന് മകൾ അർഥന ബിനു. ഗേറ്റ് അടച്ചിട്ട വീട്ടിൽ അതിക്രമിച്ചു കയറി ഭീ ഷ ണി മുഴക്കുകയായിരുന്നു എന്നാണ് വീഡിയോ സഹിതം അർഥന സോഷ്യൽമീഡിയയിൽ കുറിച്ചത്. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോയാണ് അർഥന പങ്കിട്ടിരിക്കുന്നത്.
പോലീസിൽ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്നതെന്നും നടി കൂടിയായ അർഥന കുറിച്ചു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. തന്നെയും അമ്മയെയും സഹോദരിയെയും വിജയകുമാർ ഭീഷണിപ്പെടുത്തുന്നതിനെതിരെ പോലീസിൽ കൊടുത്ത കേസ് നിലനിൽക്കുന്നുണ്ടെനനും അർഥന പറയുന്നു. താൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്താൻ ഏതറ്റം വരെയും പോകുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടി കുറിച്ചു.
അഭിനയിക്കണമെങ്കിൽ താൻ പറയുന്ന സിനിമകളിൽ അഭിനയിക്കണം, അനുസരിച്ചില്ലെങ്കിൽ അഭിനയം നിർത്തിക്കുമെന്ന് വിജയകുമാർ ഭീഷണി മുഴക്കിയതായും നടി പറയുന്നു.
‘എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നിട്ടും മതിൽ ചാടി ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം തിരികെ പോകുന്നതാണ് ഈ വീഡിയോയിലുള്ളത്.’
തന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്. താനും തന്റെ അമ്മയും സഹോദരിയും 85 വയസുള്ള അമ്മൂമ്മയ്ക്കൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ വീട്ടിൽ അതിക്രമിച്ചു കയറുന്നു. അദ്ദേഹത്തിനെതിരെ നൽകിയ തങ്ങൾ നിരവധി പോലീസ് കേസുകൾ നിലവിലുണ്ട്.
വീടിന്റെ മതിൽ ചാടി കടന്ന് വന്നാണ് ജനലിലൂടെ തങ്ങളെ ഭീഷണിപ്പെടുത്തിയത്. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ താൻ അദ്ദേഹത്തോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ തന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. തനിക്ക് അഭിനയിക്കണമെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നു പറയുകയായിരുന്നു.
കൂടാതെ, ജീവിക്കാൻ വേണ്ടി അമ്മൂമ്മ തന്നെ വിൽക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ തന്റെ മലയാളം സിനിമയുടെ പ്രവർത്തകരെയും വിളിച്ച് ചീത്ത പറഞ്ഞു.
തന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അർഥന കുറിച്ചു.