മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.
ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിചാ തന്റെ വിവാഹത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ശ്രീക്കുട്ടി.
പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി ക്യാമറാമാന് മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു മകളാണുള്ളത്.
ഇപ്പോള്‍ താന്‍ മകള്‍ക്കാണ് ഏറെ പ്രാധാന്യം കൊടുക്കുന്നത്. എത്ര തിരക്കാണെങ്കിലും മകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും ഇപ്പോള്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ചില്ലെങ്കില്‍ അവരെ പിടിച്ചാല്‍ കിട്ടില്ലെന്നും മകള്‍ക്ക് വേണ്ടിയാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും തനിക്ക് ജീവിതത്തില്‍ വിഷമിക്കേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ശ്രീക്കുട്ടി പറയുന്നു.
18ാമത്തെ വയസ്സിലായിരുന്നു തന്റെ വിവാഹം. ഒളിച്ചോട്ട വിവാഹമായിരുന്നുവെന്നു ജീവിതത്തിലെ വലിയ ഡിസിഷന്‍ അതായിരുന്നുവെന്നും അതൊരു പാളിച്ചയായിരുന്നുവെങ്കില് ഇന്ന് താന്‍ ഉണ്ടാവുമായിരുന്നില്ലെന്നും ഇപ്പോള്‍ 10 വര്‍ഷമായി തങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്നും ഇന്നും തങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടെന്നും ശ്രീക്കുട്ടി പറയുന്നു.