സ്‌കൂളിൽ ഞാൻ ദാദയായിരുന്നു; സമൂസക്ക് വേണ്ടി വരെ ഇടി ഉണ്ടാക്കും; എന്നിൽ സ്ത്രീത്വം കൊണ്ടുവരാൻ അത്ര എളുപ്പമായിരുന്നില്ല; തുറന്ന് പറച്ചിലുമായി തമന്ന ഭാട്ടിയ

110

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് തമന്ന ഭാട്ടിയ. മുംബൈക്കാരിയായ നടി മോഡലിംഗിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് തെലുങ്കിലും, തമിഴിലും തന്റേതായ സ്ഥാനം പിടിച്ചടുക്കുവാൻ താരത്തിന് സാധിച്ചു. ബോളിവുഡിലും താരത്തിന് ആരാധകർ ഏറെയുണ്ട്. 18 വർഷമായി തമന്ന തന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട്. ഇപ്പോഴിതാ താരത്തിന്റെ തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആണിനെപോലെയാണ് താൻ നടക്കുന്നത് എന്നാണ് ആളുകൾ പറഞ്ഞിരുന്നത്. പെൺകുട്ടികളെ പോലെ നടക്കാൻ ഞാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആണുങ്ങളെ പോലെ ആണെന്ന് പറഞ്ഞ് എപ്പോഴും ആളുകൾ എന്നെ കളിയാക്കുമായിരുന്നു. സിനിമയിൽ എത്തിയപ്പോൾ ആദ്യം പഠിപ്പിച്ചത് പെണ്ണിനെ പോലെ നടക്കാനാണ്.

Advertisements

Also Read
പെട്ടെന്നുണ്ടായ അസുഖം മൂലം അമ്മ വിടവാങ്ങി; കണ്ണീരോടെ വാർത്ത പങ്കിട്ട് പാദസരത്തിലൂടെ ഹൃദയം കീഴടക്കിയ നടി ഡോ. ദിവ്യ നായർ

നിങ്ങൾ ആണിനെപോലെയാണ് നടക്കുന്നത് പെണ്ണിനെ പോലെ നടക്കണം എന്ന് അവർ പറയുമായിരുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ അത് പഠിപ്പിച്ചുതരണം എന്നായി ഞാൻ. കാരണം സ്‌കൂളിൽ ഞാൻ ദാദയായിരുന്നു. സമൂസയ്ക്ക് വരെ അടികൂടും. ഞാൻ ഗുണ്ടിയായിരുന്നു. എന്നാൽ നടിയാവണം എന്നതായിരുന്നു എന്റെ ജീവിതത്തിലെ ലക്ഷ്യം.

സാരി ഉടുക്കാനും, മഞ്ഞിൽ കളിക്കാനുമെല്ലാം ഞാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ എന്നിൽ സ്ത്രീത്വം കൊണ്ടുവരാൻ അത്ര എളുപ്പമായിരുന്നില്ല. ശാരീരികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പുറം വേദനവന്നു. എല്ലാ സമയവും എന്റെ തോളിനെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. മുൻപ് ഇതെല്ലാം എന്നെ ബാധിച്ചിരുന്നു. ഇപ്പോൾ അത് ശ്രദ്ധിക്കാറില്ലെന്നും താരം വ്യക്തമാക്കി.

Also Read
ആ സീനിനുവേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു; 20 ടേക്കുകളാണ് അന്ന് എടുത്തത്; അമലക്ക് അടുത്ത് എത്തുമ്പോഴേക്കും ഞാൻ പേടിച്ചു; വൈറലായി മൈനയിലെ നായകന്റെ വാക്കുകൾ

അതേസമയം ഉത്തരേന്ത്യയിൽ നിന്ന് വന്ന നടിമാരിൽ ആത്മാർത്ഥയുള്ളത് തമന്നക്കാണ് എന്ന്ായിരുന്നു ഈ അടുത്ത് ഒരു തമിഴ് നിർമ്മാതാവ് അഭിപ്രായപ്പെട്ടത്. സിനിമകളിൽ നന്നായി അഭിനയിക്കാനായി അവർ ഭാഷ പഠിച്ചെടുത്തു. തമന്നയുടെ ആത്മസമർപ്പണം അഭിനന്ദാർഹമാണെന്നാണ് പലപ്പോഴായി പ്രമുഖർ അഭിപ്രായപ്പെടുന്നത്.

Advertisement