മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമായിരുന്നു; ഈ സീരിയലിന്റെ ക്ലൈമാക്‌സ് എന്താണ്? മരണക്കിടക്കയിൽ വെച്ചും അദ്ദേഹം ചോദിച്ചതിങ്ങനെ: കൃഷ്ണകുമാർ

177

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു

Advertisements

കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്.

ALSO READ- ‘ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വാതിലിൽ മുട്ടി; അവർ തിരിഞ്ഞുനോക്കിയില്ല’; വെളിപ്പെടുത്തി വിദ്യ ബാലൻ

മിക്കവാറും താരങ്ങളെല്ലാം ഇവരുടെ വീട്ടിലെ കാര്യങ്ങളാണ് വീഡിയോയിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ സിന്ധുവിനൊപ്പം കൃഷ്ണകുമാറും എത്തിയിരിക്കുകയാണ്. പഴയ ഓർമ്മ പങ്കുവെയ്ക്കുകയായിരുന്നു താരം.

തന്റെ സുഹൃത്തായ ഹാജയുടെ മകളുടെ കല്യാണത്തിന് പോയപ്പോഴുണ്ടായ അനുഭവവും കൃഷ്ണകുമാർ പറയുന്നുണ്ട്. അന്ന് ഷംസുവിനെക്കുറിച്ച് ചോദിച്ചിരുന്നു. ഹാജയുടെ സഹോദരിയുടെ ഭർത്താവാണ് ഷംസു. അദ്ദേഹം മരിച്ചുപോയി. പുള്ളി നല്ല ജോളിയാണെന്ന് കൃഷ്ണകുമാർ പറയുന്നു.

ALSO READ- ‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി’; തുറന്നടിച്ച് സാന്ദ്ര തോമസ്

ഒരിക്കൽ തൃശ്ശൂര് വെച്ച് തനിക്കൊരു ആക്‌സിഡന്റ് സംഭവിച്ചിരുന്നു. മൂന്ന് നാല് സ്റ്റിച്ച് ഇടേണ്ടി വന്നു. ഷൂട്ടിനിടയിലായിരുന്നു സംഭവിച്ചത്. ഷൂട്ടിനിടയിൽ ഫ്രീയാണെങ്കിൽ കാൻസർ വാർഡിലേക്ക് ഒന്ന് വരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ആളുകളോട് ഇടപഴകാൻ ഇഷ്ടമുള്ളത് കൊണ്ട് വരാമെന്ന് സമ്മതിച്ചു.

മൂന്ന് നാല് റൂമുകളിലും കയറാൻ അവർ പറഞ്ഞിരുന്നു. ഒരു റൂമിലേക്ക് താൻ ചെല്ലുമ്പോൾ അവിടെ ഭാര്യയും ഭർത്താവും തന്നെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നമ്മൾ കാണുന്ന സീരിയലില്ലേ, അതിലെ കൃഷ്ണകുമാർ ഇവിടെ വന്നിട്ടുണ്ട്. അടുത്ത് കിട്ടിയിരുന്നെങ്കിൽ പുള്ളിയോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്.

ആ സമയത്താണ് താൻ കയറിച്ചെല്ലുന്നത്. തന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിടിച്ചു. ‘ഡോക്ടർ രക്ഷപ്പെടുമെന്നൊക്കെ പറയുന്നുണ്ട്, പക്ഷെ എനിക്ക് വലിയ ഉറപ്പൊന്നുമില്ല, മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമെന്നുണ്ടായിരുന്നു. ഇതിന്റെ ക്ലൈമാക്‌സ് എന്താണ്’- എന്നായിരുന്നു ചോദ്യം.

എന്നാൽ അന്നത്തെ എപ്പിസോഡ് പോലും ലൊക്കേഷനിൽ ഇരുന്നാണ് എഴുതുന്നതെന്ന് താൻ അദ്ദേഹത്തോട് പറയുകയായിരുന്നു. വേദന അനുഭവിക്കുന്നതിനിടയിലും അദ്ദേഹം സീരിയൽ കണ്ട് അത് മറക്കുന്നുണ്ടെന്ന് മനസിലായി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണെന്നു ംകൃഷ്ണകുമാർ വിശദീകരിച്ചു.

അതേസമയം, കിട്ടുന്ന സമയത്ത് ആശുപത്രിയിലൊക്കെ പോയി വേദനിക്കുന്നവർക്ക് ആശ്വാസം പകരണമെന്ന് ഞാൻ കൂട്ടുകാരോടും പറയാറുണ്ട്. ആർസിസിയിൽ മക്കളേയും കൂട്ടി പോയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തോന്നുമ്പോൾ തന്നെ ചെയ്യണം. നാളേക്ക് എന്ന് പറഞ്ഞ് മാറ്റിവെക്കരുതെന്നും താരം പറഞ്ഞു.

Advertisement