റോഡ് മുറിച്ച് കടക്കവെ മദ്യപാനിയായ അയാള്‍ പിന്തുടര്‍ന്നെത്തി എന്റെ തലക്കടിച്ചു, കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി, നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്, ഞെട്ടലോടെ ആരാധകര്‍

307

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Also Read: റെനീഷയുമായുള്ള വഴക്ക് അനാവശ്യമാണെന്ന് പലരും പറയുന്നു, പക്ഷേ എനിക്ക് മുറിവേറ്റിട്ടുണ്ട്, സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സെറീന

മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്.

ഇപ്പോഴിതാ തന്റെ കോളേജ് കാലഘട്ടത്തിലുണ്ടായ ഒരു മോശം അുഭവത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് കീര്‍ത്തി. ബാംഗ്ലൂരിലെ പേള്‍ അക്കാദമിയില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ മദ്യപിച്ചെത്തിയ ഒരാള്‍ തന്റെ ദേഹത്തേക്ക് ചാരാന്‍ ശ്രമിച്ചുവെന്ന് കീര്‍ത്തി പറയുന്നു.

Also Read: അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച് നടി ശ്രുതി സുരേഷ്; താരത്തിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി ആരാധകരും!

എന്നാല്‍ അത് കാര്യമാക്കാതെ അവഗണിച്ചുകൊണ്ട് താനും സുഹൃത്തും നടന്നുപോയി. റോഡ് മുറിച്ചുകടക്കവെ തന്റെ തലയുടെ പുറകില്‍ എന്തോ വന്നിടിക്കുന്നത് പോലെ തോന്നിയെന്നും വണ്ടിയിടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയതെന്നും പക്ഷേ ആ മദ്യപാനി തങ്ങളെ പിന്തുടര്‍ന്ന് അടിച്ചതായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.

അയാളെ വെറുതേ വിടാന്‍ തോന്നിയില്ല. താനും സുഹൃത്തും അയാളെ പുറകേ ഓടിയെന്നും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചുവെന്നും തന്റെ ആദ്യ ചിത്രമായ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്ന കാലത്തായിരുന്നു സംഭവമെന്നും കീര്‍ത്തി പറയുന്നു.

Advertisement